
പരിപ്പ്: ഒരുമ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ കുടുംബസംഗമം നടത്തി. 2014ൽ രൂപീകൃതമായ അസോസിയേഷൻ, മികച്ച പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.പ്രദേശത്ത മുഴുവൻ കുടുംബാംഗങ്ങളേയും ഉൾപ്പെടുത്തിയാണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
പഞ്ചായത്ത്, ജനമൈത്രി പോലീസ്, മറ്റ് ഏജൻസികൾ എന്നിവയുമായി ചേർന്ന് സമൂഹനന്മയ്ക്കായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.
ഒരുമ നഗറിൽ (എൻഎസ്എസ് ഓഡിറ്റോറിയം) നടന്ന കുടുംബ സംഗമത്തിൽ പ്രസിഡന്റ് വിനോദ് കുമാർ ബിസ്മി ഭവൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സനൽകുമാർ കടുങ്ങാപ്പള്ളി
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വാഗതവും ട്രഷററർ കെ.കെ. സോമൻ നായർ കൃതജ്ഞയും പറഞ്ഞു. യോഗത്തിൽ മുൻ പ്രസിഡൻ്റ് മഹേഷ് മംഗലത്ത് ആമുഖപ്രസംഗം നടത്തി. ജനമൈത്രി പോലീസ് ഓഫീസർ
സുനിൽകുമാർ, റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ്റെ ആവശ്യകതയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു. പത്തൊമ്പതാം വാർഡ് മെമ്പർ സുമ പ്രകാശ്, റസിഡൻ്റ്സ്
അസോസിയേഷൻ രക്ഷാധികാരി മാതംഗി സത്യമൂർത്തി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് പരിപ്പ് രാഗം മ്യൂസിക് അവതരിപ്പിച്ച കരോക്കെ ഗാനമേളയും നടന്നു.







