video
play-sharp-fill

പരിപ്പ് -കോട്ടയം കെഎസ്ആർടിസി സർവീസ് പുന:രാരംഭിക്കുന്നു: അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് സർവീസ് പുന:രാരംഭിക്കുന്നതിന് അനുമതിയായത്: ഫെബ്രുവരി 15-ന് സർവീസ് പുനരാരംഭിക്കും.

പരിപ്പ് -കോട്ടയം കെഎസ്ആർടിസി സർവീസ് പുന:രാരംഭിക്കുന്നു: അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് സർവീസ് പുന:രാരംഭിക്കുന്നതിന് അനുമതിയായത്: ഫെബ്രുവരി 15-ന് സർവീസ് പുനരാരംഭിക്കും.

Spread the love

പരിപ്പ്: ഒളശ്ശ പാലം പുനർനിർമ്മാണം, കോവിഡ് തുടങ്ങിയവയെ തുടർന്ന് നിർത്തിവെച്ച പരിപ്പ് – കോട്ടയം കെഎസ്ആർടിസി സർവീസ് പുന:രാരംഭിക്കുന്നു. പാലം പണി പൂർത്തിയായിട്ടും കോവിഡ് കാലം കഴിഞ്ഞിട്ടും സർവീസ് പുന:രാരംഭിക്കുവാൻ കെഎസ്ആർടിസി തയ്യാറായിരുന്നില്ല.

നിരവധി സംഘടനകൾ അടിയന്തര പ്രാധാന്യത്തോടെ നൽകിയ നിരവധി നിവേദനങ്ങൾക്കും അപേക്ഷകൾക്കും ചവറ്റുകുട്ടയിലായിരുന്നു സ്ഥാനം. സ്വന്തം എംഎൽഎ മന്ത്രിയായിരുന്നിട്ടു കൂടി സർവീസ് പുന:രാരംഭിക്കാൻ കഴിയാതിരുന്നത് പല കോണിൽ നിന്നും വിമർശനമുയർന്നിരുന്നു.

ഈ സർവീസ് സംബന്ധിച്ച് നിരവധി ഉറപ്പുകൾ ലഭിച്ചെങ്കിലും ഒന്നും നടപ്പിലായിരുന്നില്ല. തുടർന്ന് വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടായതിനെ തുടർന്ന് അയ്മനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജി രാജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചർച്ചയിലാണ് സർവീസ് പുന:രാരംഭിക്കുന്നതിന് അനുമതിയായത്. ഈ വരുന്ന ശനിയാഴ്ച (15.02.2025) മുതൽ സർവീസ് സാധാരണഗതിയിൽ നടക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്.

കോട്ടയത്തു നിന്നും രാത്രി 9.30നും പരിപ്പിൽ നിന്നും രാവിലെ 5.30നും ഉൾപ്പടെയുള്ള ട്രിപ്പുകൾ സമീപ ജില്ലകളിൽ ഉൾപ്പടെ ജോലിയ്ക്ക് പോയി വരുന്നവർക്ക് ഏറെ ഗുണകരമായിരുന്നു. എന്നാൽ, ഈ സർവീസ് നിർത്തലാക്കിയതോടെ പലർക്കും ജോലി ഉപേക്ഷിക്കേണ്ടതായി പോലും വന്നിട്ടുണ്ട്.

വീണ്ടും സർവീസ് തുടങ്ങുമ്പോൾ, രാവിലെ 5.30ന് പരിപ്പിൽ നിന്നും രാത്രി 9.30ന് കോട്ടയത്തു നിന്നും ഉൾപ്പടെയുള്ള ട്രിപ്പുകൾ ഉണ്ടാകുമെന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്.