video
play-sharp-fill

പറവൂരിലെ ഭക്ഷ്യവിഷബാധ; പാചകക്കാരന്‍ ഹസൈനാര്‍  കസ്റ്റഡിയില്‍; ഉടമ ഒളിവില്‍; വധശ്രമത്തിന് കേസെടുത്ത് പൊലീസ്; നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തും

പറവൂരിലെ ഭക്ഷ്യവിഷബാധ; പാചകക്കാരന്‍ ഹസൈനാര്‍ കസ്റ്റഡിയില്‍; ഉടമ ഒളിവില്‍; വധശ്രമത്തിന് കേസെടുത്ത് പൊലീസ്; നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തും

Spread the love

സ്വന്തം ലേഖിക

കൊച്ചി: എറണാകുളം പറവൂരിലെ ഭക്ഷ്യവിഷബാധയില്‍ ഒരാള്‍ കസ്റ്റഡിയില്‍.

മജിലിസ് ഹോട്ടലിലെ പാചകക്കാരന്‍ ഹസൈനാര്‍ ആണ് പിടിയിലായത്.
ഉടമ ഒളിവിലാണ്. കുഴിമന്തി കഴിച്ച്‌ ചികിത്സ തേടിയത് അറുപതിലധിം പേരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തും. മജിലിസ് ഹോട്ടലില്‍ നിന്നും കുഴിമന്തിയും, അല്‍ഫാമും, ഷവായിയും മറ്റും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.

മയോണൈസും പലരും കഴിച്ചിരുന്നു. മൂന്ന് വിദ്യാര്‍ത്ഥികളെയാണ് ആദ്യം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം അതിവേഗം ഉയര്‍ന്നു. ചര്‍ദിയും,വയറിളക്കവും,കടുത്ത ക്ഷീണവുമാണ് എല്ലാവര്‍ക്കും അനുഭവപ്പെട്ടത്.

മജ്‌ലിസ് ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.