video
play-sharp-fill

കണ്ണൂർ പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളിൽ പോലീസിന്റെ മിന്നൽ പരിശോധന; യുവ ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

കണ്ണൂർ പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളിൽ പോലീസിന്റെ മിന്നൽ പരിശോധന; യുവ ഡോക്ടർ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

Spread the love

കണ്ണൂർ: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. റെയ്‌ഡില്‍ യുവ ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.

പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില്‍ ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത് റെജി (27), ജെ.കെ ആദിത്ത് (30), പി.എ ഹരികൃഷ്ണന്‍ (25) എന്നിവരെയാണ് ഡിവൈ എസ് പി പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

തളിപ്പറമ്പ്, പാളയാട്, റോഡിലെ വി.എ റസിഡന്‍സിയില്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് തിരുവനന്തപുരം സ്വദേശിയായ യുവ ഡോക്ടര്‍ അജാസ് ഖാന്‍ (25) പിടിയിലായത്. ഇയാളും മുറിയിലിരുന്നു കഞ്ചാവ് വലിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശത്തേയ്ക്കു പോകുന്നതിനു മുമ്പുള്ള ചില പ്രായോഗിക പരിശീലനത്തിനായാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നതെന്നു പൊലീസ് പറഞ്ഞു.