
ആവേശപ്പോരാട്ടത്തിലേക്ക് ചുവടുവെച്ച് ഇനി പുതുപ്പള്ളി; പത്രികാ സമര്‍പ്പണത്തിന് ഇന്ന് സമാപനം കുറിക്കും ; യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ, ബിജെപി സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ എന്നിവര്‍ ഇന്ന് പത്രിക നല്‍കും ; നാളെ സൂക്ഷ്മപരിശോധന
സ്വന്തം ലേഖകൻ
കോട്ടയം : പത്രികാ സമര്‍പ്പണം ഇന്ന് പൂര്‍ത്തിയാകുന്നതോടെ ഉപതിരഞ്ഞെടുപ്പ് വേദിയായ പുതുപ്പള്ളി ഇളകി മറിയും. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്‌ക്ക് സി തോമസ് ഇന്നലെ പത്രിക നല്‍കി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ, എൻ.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാല്‍ എന്നിവര്‍ ഇന്ന് പത്രിക നല്‍കും. സന്തോഷ് ജോസഫ് സ്വതന്ത്രനായി ഇന്നലെ പത്രിക ല്‍കി. സേലത്ത് താമസമാക്കിയ ഡോ.കെ.പദ്മരാജൻ നേരത്തെ പത്രിക നല്‍കിയിരുന്നു. നാളെയാണ് സൂക്ഷ്മപരിശോധന.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി ബുധനാഴ്ച വൈകിട്ട് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മൂന്ന് സ്ഥാനാര്‍ഥികളാണ്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി ബുധനാഴ്ച വൈകിട്ട് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മൂന്ന് സ്ഥാനാര്‍ഥികളാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം ചിഹ്നത്തില്‍ മത്സരിക്കുന്ന ജെയ്ക് സി. തോമസ് വരണാധികാരിയായ വിനോദ് രാജ് മുൻപാകെ കോട്ടയം ആര്‍ഡിഒ ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. കരൂര്‍ സ്വദേശിയായ സന്തോഷ് ജോസഫും ഇതേ ഓഫീസിലാണ് പത്രിക നല്‍കിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ വ്യാഴാഴ്ച പള്ളിക്കത്തോട് ബ്ലോക്ക് ഓഫീസിലെത്തി പത്രിക സമര്‍പ്പിക്കുമെന്നാണ് വിവരം. ഉമ്മൻ ചാണ്ടി പതിവായി പത്രിക സമര്‍പ്പിച്ചിരുന്ന സ്ഥലം തന്നെയാണ് പത്രികാസമര്‍പ്പണത്തിനായി ചാണ്ടിയും തെരഞ്ഞെടുത്തിരിക്കുന്നത്.
ബിജെപി സ്ഥാനാര്‍ഥി ലിജിൻ ലാലും ആം ആദ്മി സ്ഥാനാര്‍ഥിയാകുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ലൂക്ക് തോമസും വ്യാഴാഴ്ച പത്രിക സമര്‍പ്പിക്കും. വെള്ളിയാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മപരിശോധന.
യു.ഡി.എഫ് ,എല്‍.ഡി.എഫ് സംസ്ഥാന നേതാക്കളുടെ വൻപടയാണ് പുതുപ്പള്ളിയില്‍ തമ്പടിച്ച് പ്രചാരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഇന്നലെ മണ്‍ര്‍കാട് എല്‍.ഡി.എഫ് കണ്‍വെൻഷനില്‍ മന്ത്രിമാരായ വി.എൻ.വാസവൻ, പി.പ്രസാദ്, ഏ.കെ.ശശീന്ദ്രൻ, ചീഫ് വിപ്പ് എൻ.ജയരാജ്, ബിനോയ് വിശ്വം , ജോസ് കെ മാണി, തോമസ് ചാഴികാടൻ , മാത്യു ടി തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി.സി ചാക്കോ, ഇ.പി.ജയരാജൻ, എം.വി.ഗോവിന്ദൻ, വൈക്കം വിശ്വൻ, സുരേഷ് കുറുപ്പ്, വി.ബി ബിനു, സി.കെ.ശശിധരൻ, രാജൻ ബാബു തുടങ്ങിയവരുടെ വൻനിരയായിരുന്നു.
പ്രചാരണം കൊഴുപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ 24 നും 31നും എത്തും. നേരത്തേ നടന്ന യു.ഡി.എഫ് കണ്‍വെൻഷനില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, ഘടകകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ് തുടങ്ങിയവരെത്തിയിരുന്നു.
എൻ.ഡി.എ സ്ഥാനാര്‍ത്ഥി ലിജിൻ ലാലിനായി ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എന്നിവരെത്തി. പ്രചാരണസാമഗ്രികളുടെ നിരക്ക് നിശ്ചയിക്കുന്നതിനുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാ കളക്ടറുടെ ചേംബറില്‍ ചേരും.