Spread the love

സ്വന്തം ലേഖകൻ
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

video
play-sharp-fill

തന്റെ ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിക്കും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹര്‍ജിക്കൊപ്പം എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശിനിയായ ഭാര്യ സത്യവാങ്മൂലവും കോടതിയില്‍ നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നാണ് യുവതിയുടെ ഇപ്പോഴത്തെ നിലപാട്. ഭാര്യയുമായുളള സകല തെറ്റിദ്ധാരണകളും മാറിയെന്ന് രാഹുലും കോടതിയെ അറിയിച്ചു.

പരാതിക്കാരിയായ യുവതി തന്നെ മൊഴി മാറ്റിയ സ്ഥിതിക്ക് കേസ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിയമോപദേശം അനുസരിച്ചാകും പൊലീസ് നിലപാട്. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് പോയിരുന്നു.