video
play-sharp-fill

സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കുന്നില്ലെന്നാരോപിച്ച് മർദ്ദനം; സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈയെല്ല് പൊട്ടിയ സംഭവം: മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കുന്നില്ലെന്നാരോപിച്ച് മർദ്ദനം; സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈയെല്ല് പൊട്ടിയ സംഭവം: മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ അറസ്റ്റിൽ

Spread the love

പാനൂർ: സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റ് പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈയെല്ല് പൊട്ടിയ സംഭവത്തിൽ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികൾ അറസ്റ്റിൽ.

പാനൂർ സൈന മൻസിലിൽ അഷ്റഫിന്റെ മകൻ മുഹമ്മദ് നഹ്യാൻ (18), പൊയിലൂർ മണ്ടോടിയന്റവിട ഇസ്മായിലിന്റെ മകൻ ഫസൽ (18), പൊയിലൂർ വലിയ വലിക്കോത്ത് നൗഷാദിന്റെ മകൻ മുഹമ്മദ് നസിൽ (18) എന്നിവരെയാണ് കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ അഞ്ചു പേർക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. അറസ്റ്റിലായ മൂന്നു പേരുൾപ്പെടെ കണ്ടാലറിയാവുന്ന അഞ്ചു പേർക്കെതിരെയായിരുന്നു കേസ്. പാറാട് പി.ആർ മെമ്മോറിയൽ കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കോമേഴ്സ് വിദ്യാർത്ഥി മുഹമ്മദ്‌ നിഹാലിനാണ് (17) ബുധനാഴ്ച ഉച്ചക്ക് 1.45ഓടെ സ്കൂൾ കാന്റീൻ പരിസരത്ത് മർദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മർദ്ദനമേറ്റ വിദ്യാർത്ഥിയെ നിലത്തിട്ടും സീനിയർ വിദ്യാർത്ഥികൾ ചവിട്ടിയതിനെ തുടർന്ന് ഇടതുകൈയുടെ രണ്ട് എല്ലുകൾ പൊട്ടി. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

സീനിയർ വിദ്യാർത്ഥികളെ ബഹുമാനിക്കുന്നില്ലെന്നാരോപിച്ചാണ് മർദ്ദനം. നിഹാലിനെ സഹപാഠികളാണ് ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ അറസ്റ്റിലായവരെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.