video
play-sharp-fill

പന്നിമറ്റത്ത് ​ഗുണ്ടാ ആക്രമണം; വീട് കയറി ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പന്നിമറ്റം സ്വദേശികൾ

പന്നിമറ്റത്ത് ​ഗുണ്ടാ ആക്രമണം; വീട് കയറി ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ പന്നിമറ്റം സ്വദേശികൾ

Spread the love

സ്വന്തം ലേഖകൻ

ചിങ്ങവനം: പന്നിമറ്റത്ത് ​ഗുണ്ടാ ആക്രമണം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ടുപേർ അറസ്റ്റിൽ. പന്നിമറ്റം വാലുപറമ്പിൽ അജിത് (22), പന്നിമറ്റം പുതുവേൽ ആദർശ് (19) എന്നിവരെയാണ് ചിങ്ങവനം എസ്എച്ച് ഒ ടി.ആർ.ജിജുവും സംഘവും പിടികൂടിയത്.

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. പന്നിമറ്റത്തെ വീടിനുള്ളിൽ അതിക്രമം നടത്തുകയും, മീൻ കട അടിച്ചു തകർക്കുകയും ചെയ്ത അക്രമി സംഘം സമീപത്തെ കോഴിക്കടയിലും അതിക്രമം നടത്തി. ബൈക്ക് തല്ലിതകർക്കുകയും ലോട്ടറി കച്ചവടക്കാരനെ ആക്രമിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളിൽ ഒരാളെ വെള്ളിയാഴ്ച രാത്രി തന്നെ പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. സംഘത്തിലെ രണ്ടാമൻ ശനിയാഴ്ച രാവിലെ 11 മണിയോടെ പന്നിമറ്റത്തെ ആക്രമിക്കപ്പെട്ട വീട്ടിൽ എത്തി മാരകായുധങ്ങളുമായി ഭീഷണി മുഴക്കി. വീട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു.