Spread the love

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലന്‍ ഷുഹൈബിനെ കേരള പൊലീസ് പിന്തുടര്‍ന്ന് വേട്ടയാടുന്നതായി അലന്‍റെ മാതാവ് സബിത ശേഖര്‍.

video
play-sharp-fill

അലനെ നിരന്തരം പിന്തുടരുന്ന പൊലീസ്, താമസിക്കുന്ന സ്ഥലങ്ങളിലും വീടുകളിലും എത്തി അലനെ ഭീകരവാദിയായി ചിത്രീകരിക്കുകയാണെന്ന് സബിത ശേഖര്‍ പറ‍‍ഞ്ഞു. പന്തീരങ്കാവ് കേസിന്‍റെ വിചാരണ കൊച്ചി എന്‍ഐഎ കോടതിയില്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കവെയാണ് അലന്‍റെ കുടുംബം ആരോപണവുമായി രംഗത്തെത്തുന്നത്.