
പഞ്ചായത്തുകളിലെ ഓണ്‍ലൈൻ സേവനങ്ങള്‍ 10 ദിവസം സ്തംഭിക്കും; കെ-സ്മാര്‍ട്ടിലേക്കുള്ള മാറ്റം
ഏപ്രില്‍ ഒന്നു മുതല്‍ പത്തു വരെ സംസ്ഥാനത്ത് പഞ്ചായത്തുകളിലെ ഓണ്‍ലൈൻ സേവനം സ്തംഭിക്കും. പഞ്ചായത്തിന്റെ ഡിജിറ്റല്‍ സേവനങ്ങളുടെ പോർട്ടലായ ഐഎല്‍ജിഎംഎസില്‍ നിന്നും കെ-സ്മാർട്ടിലേക്ക് സേവനങ്ങള്‍ സമ്ബൂർണമായി മാറ്റുന്നതിന് മുന്നോടിയായാണ് പ്രവർത്തനം പത്തു ദിവസത്തേക്ക് നിർത്തിവയ്ക്കുന്നത്.
പുതിയ പോർട്ടലിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചു വരെ ജനന, മരണ സർട്ടിഫിക്കറ്റുകള്‍ വിവാഹ സർട്ടിഫിക്കറ്റുകള്‍ കടകളുടെ ലൈസൻസുകള്‍ തുടങ്ങിയ അപേക്ഷകള്‍ ഒന്നും സ്വീകരിക്കുകയില്ല.
പകരം ഇത്തരം അപേക്ഷകള്‍ ഏപ്രില്‍ 11 മുതല്‍ കെ. സ്മാർട്ടില്‍ സമർപ്പിക്കാവുന്നതാണ്. ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന തീരുമാനമായതിനാല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോ ടിയായുള്ള അക്ഷയ കേന്ദ്രം നടത്തിപ്പുകാരുടെ പരിശീലനം ഞായറാഴ്ച മുതല്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് ആരംഭിച്ചു. ബ്ലോക്ക് അടിസ്ഥാനത്തിലാണ് പരിശീലനം നടത്തുന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group
