നാട്ടുകാരുടെ പരാതിയ്ക്ക് പഞ്ചായത്തിന് പുല്ലുവില: അമ്മഞ്ചേരി ഹരിത ഹോംസിൽ നിന്നു മാലിന്യം ഒഴുകുന്നില്ലെന്ന്  പഞ്ചായത്ത്;  കെ.സി.സി ഹോംസിന് നോട്ടീസ് നൽകി:  തോട്ടിലേയ്ക്ക് ഒഴുക്കിവിടുന്നത് പനിനീരാണോ എന്ന് നാട്ടുകാർ: പരാതിക്കാർ ഹൈക്കോടതിയിലേയ്ക്ക്

നാട്ടുകാരുടെ പരാതിയ്ക്ക് പഞ്ചായത്തിന് പുല്ലുവില: അമ്മഞ്ചേരി ഹരിത ഹോംസിൽ നിന്നു മാലിന്യം ഒഴുകുന്നില്ലെന്ന് പഞ്ചായത്ത്; കെ.സി.സി ഹോംസിന് നോട്ടീസ് നൽകി: തോട്ടിലേയ്ക്ക് ഒഴുക്കിവിടുന്നത് പനിനീരാണോ എന്ന് നാട്ടുകാർ: പരാതിക്കാർ ഹൈക്കോടതിയിലേയ്ക്ക്

സ്വന്തം ലേഖകൻ

കോട്ടയം: നാടിനെ മുഴുവൻ മാലിന്യത്തിൽ മുക്കിയ ഫ്‌ളാറ്റുകൾക്ക് ക്ലീൻ ചിറ്റ് നൽകി പഞ്ചായത്ത്. ഹരിത ഹോംസിൽ നിന്നും മാലിന്യം ഒഴുകുന്നില്ലെന്ന് കണ്ടെത്തിയതായി അവകാശപ്പെടുന്ന പഞ്ചായത്ത് കെ.സി.സി ഹോംസിന് നോട്ടീസ് നൽകിയതായും പറയുന്നു. അമ്മഞ്ചേരിയിലെ ഹരിത ഹോംസിനെതിരായ പരാതിയിൽ അന്വേഷണം നടത്തിയെന്ന് അവകാശപ്പെടുന്ന പഞ്ചായത്ത്, ഇവിടെ മാലിന്യത്തിന്റെ ഒരു അംശം പോലും കണ്ടെത്തിയിട്ടില്ലെന്നും, കെ.സി.സി ഹോംസിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയതായും ശുചിത്വമിഷന് നൽകിയ മറുപടിയിൽ അവകാശപ്പെടുന്നത്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശുചിത്വമിഷൻ പഞ്ചായത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.


അതിരമ്പുഴ അമ്മഞ്ചേരി മാന്നാനം റോഡിലെ ലതപ്പടിയിലെ കെ.സിസി ഹോംസിന്റെ സ്പ്രിംഗ് ഡെയിലിൽ നിന്നും, ഹരിത ഹരിത ഹോംസിന്റെ റിച്ച് മൗണ്ട് കോട്ടേജിൽ നിന്നും മാലിന്യം സമീപത്തെ മാന്നാനം കുട്ടോമ്പുറം തോടിന്റെ കൈവഴിയായ അമ്മഞ്ചേരി പൂച്ചേരി തോട്ടിലേയ്ക്ക് തള്ളുന്നതായാണ് പരാതി ഉയർന്നിരുന്നത്. അതിരൂക്ഷമായ രീതിയിൽ മാലിന്യം തള്ളിത്തുടങ്ങിയതോടെ നൂറുകണക്കിന് കുടുംബങ്ങൾ ചേർന്നാണ് ഫ്‌ളാറ്റുകൾക്കെതിരെ പഞ്ചായത്തിലും, ശുചിത്വമിഷനിലും വിവിധ സർക്കാർ വിഭാഗങ്ങൾക്കും പരാതി നൽകിയത്. എന്നാൽ, ഈ പരാതികളിൽ ഒന്നിൽ പോലും കൃത്യമായി പഞ്ചായത്ത് നടപടിയെടുത്തിരുന്നില്ല. ഓരോ തവണയും പരാതി ലഭിക്കുമ്പോൾ ഫ്‌ളാറ്റിൽ പേരിന് പരിശോധന നടത്തി മടങ്ങുകയാണ് പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ചെയ്തിരുന്നത്. ഓരോ തവണ എത്തുമ്പോഴും കൃത്യമായി പണം നൽകി പരാതി ഒതുക്കിയിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു.
ഏറ്റവും ഒടുവിൽ നാട്ടുകാർ ശുചിത്വമിഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശുചിത്വ മിഷനാണ് പഞ്ചായത്തിനോട് വിശദീകണം തേടിയത്. ഈ വിശദീകരണത്തിനാണ് പഞ്ചായത്ത് മറുപടി നൽകിയിരിക്കുന്നത്. പരാതി ഉയർന്നതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ അതിരമ്പുഴ പി.എച്ച്.സി മെഡിക്കൽ ഓഫിസർക്ക് കത്ത് നൽകിയിരുന്നതായി അതിരമ്പുഴ പഞ്ചായത്ത് സെക്രട്ടറി നൽകിയ മറുപടിയിൽ വ്യക്തമാകുന്നു. അതിരമ്പുഴ പി.എച്ച് സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ നടത്തിയ പരിശോധനയിൽ ഹരിത ഹോംസിൽ നിന്നും ഇത്തരത്തിൽ മാലിന്യം ഒഴുകുന്നില്ലെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഹരിത ഹോംസ് മാലിന്യക്കുഴലുകൾ തോട്ടിലേയ്ക്ക് സ്ഥാപിച്ചിട്ടില്ലെന്നു കണ്ടെത്തിയതായും പഞ്ചായത്ത് റിപ്പോർട്ട് ചെയ്യുന്നു. കെ.സിസി ഹോംസിനെതിരായ പരാതിയിൽ നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഇവർ പരാതി ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചതായും പഞ്ചായത്ത് റിപ്പോർട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയിൽ പഞ്ചായത്ത് നടപടിയെടുക്കില്ലന്നും , ഹരിത ഹോംസിനെയും കെസിസി ഹോംസിനെയും ന്യായീകരിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മാലിന്യ പ്രശ്നത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് പരാതിക്കാരായ റസിഡൻസ് അസോസിയേഷൻ.

ഫ്‌ളാറ്റുകൾക്കെതിരായ വാർത്തയും ചിത്രങ്ങളും ഇവിടെ ക്ലിക്ക് ചെയ്ത് കാണാം.

https://thirdeyenewslive.com/waste-problem/