Spread the love

പാലാ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ അംഗങ്ങൾക്ക് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

video
play-sharp-fill

സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ് അധ്യക്ഷയായി.

കോരൂത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ജെയിംസ്,വിവിധ ഗ്രാമ പഞ്ചായത്ത് മെംബർമാരായ ആൻസി കാരകുന്നത്ത്, ലളിതാംബിക കുഴിമറ്റത്തിൽ, ലക്ഷ്മി എ നായർ, ഓമന ഗോപാലൻ, അനു സിബു എന്നിവരെ മെമെന്റോ നൽകി ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാരവാഹികളായ ടി.പി. ബീന, മിനി സെബാസ്റ്റ്യൻ, ബി. രേണുക, പി.കെ. ഉഷാകുമാരി, എം.പി. ജലജാമണി, സി.സി. ശാന്തമ്മ, ആലി അഗസ്റ്റിൻ, കെ.സിന്ധു, എസ്.ബേബിക്കുട്ടി, എം.എ. സപ്ത ഷീല, പി.ബി. ലീലാമ്മ, ഇ.ഡി. ത്രേസ്യ, പ്രീയാ വിജയൻ എന്നിവർ പ്രസംഗിച്ചു.