
പനച്ചിക്കാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് : കോവിഡ് കാലത്ത് ജനങ്ങൾക്ക് മാസ്ക് പോലും നൽകാതെ ഭരണ സമിതി
സ്വന്തം ലേഖകൻ
പനച്ചിക്കാട്:പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അഴിമതി അന്വേഷിക്കണമെന്നും പഞ്ചായത്തിലെ ജനങ്ങൾക്ക് മാസ്ക്ക് പോലും നൽകുവാൻ സി.പി.എം ഭരണസമിതിക്ക് സാധിച്ചില്ല എന്ന് ആരോപിച്ചും കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ പഞ്ചായത്താഫീസിൽ പ്രതിഷേധ ധർണ നടത്തി.
നാല് കോവിഡ് രോഗികളും ദിവസങ്ങളോളം കണ്ടെയ്ൻമെൻ്റ് സോണായും ഹോട്സ്പോട്ടായും പ്രഖ്യാപിച്ച പഞ്ചായത്തിലെ ജനങ്ങൾക്ക് മാസ്ക്കോ സാനിട്ടൈസറോ നൽകണമെന്ന് പ്രതിപക്ഷ പഞ്ചായത്തംഗങ്ങൾ ഒന്നടങ്കം പഞ്ചായത്തംഗങ്ങൾ പഞ്ചായത്ത് കമ്മറ്റിയിൽ ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാളിതുവരെയായി ഭരണ സമിതിയുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും എടുക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് പഞ്ചായത്തംഗങ്ങൾ ധർണ്ണ സംഘടിപ്പിച്ചത്.
എബിസൺ കെ.ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ലീഡറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷനുമായ റോയി മാത്യു ധർണ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗങ്ങളായ ആനി മാമ്മൻ, ബിജു റ്റി.റ്റി,ഉദയകുമാർ, തങ്കമ്മ മാർക്കോസ്,പ്രിയ മധു, സുപ്രിയ സന്തോഷ്, ജോമോൾ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.