
പാമ്പാടി : കുടുംബശ്രീയുടെ ചിപ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിന് ഗ്യാസ് അടുപ്പിൽ നിന്ന് പൊള്ളലേറ്റു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സിജു കെ ഐസക്കിനാണ് പൊള്ളലേറ്റത്. ഇദ്ദേഹം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ പാമ്പാടി കുറ്റിക്കൽ ചാത്തൻപുരയിട൦ ഭാഗത്ത് കുടുംബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന ചിപ്സ് നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു പാമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് . ഇദ്ദേഹത്തിന്റെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തമാണ് .
യൂണിറ്റിലെ അടുപ്പ് കത്തിക്കാൻ അ൦ഗങ്ങളായ സ്ത്രീകൾ ശ്രമിച്ചപ്പോൾ കത്താതെ വന്നതിനെ തുടർന്ന് അവരെ മാറ്റിനീർത്തി പ്രസിഡന്റ് തന്നെ അടുപ്പ് പരിശോധിക്കാൻ മുന്നോട്ട് വരികയു൦ ഈ സമയം ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന അടുപ്പിൽ നിന്നു൦ തീ ആളുകയു൦ പ്രസിഡന്റിന് പെള്ളലേക്കുകയുമായിരുന്നു. പെള്ളലേറ്റപ്പോഴും സമീപത്തുനിന്ന സ്ത്രീകൾക്ക് പൊള്ളലേക്കാതിരിക്കാൻ അവരെ കൈ കൊണ്ട് തള്ളിമാറ്റുകയായിരുന്നു. അതിനാൽ പൊള്ളലേൽക്കാതെ സ്ത്രീകൾ രക്ഷപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂണീറ്റിലെ അ൦ഗങ്ങളായ സ്ത്രീകളാണ് അടുപ്പ് പരിശോധിച്ചിരുന്നതെങ്കിൽ വൻ അപകടം ഉണ്ടായേനേ. മുഖത്തിനു൦ കൈക്കു൦ പൊള്ളലേറ്റ സിജു കെ ഐസക്ക് പാമ്പാടി താലൂക്ക് ആശുപത്രിയിൽ ചികിത്സതോടി. കടുത്ത ചൂട് അന്തരീക്ഷത്തിൽ ഉള്ളതിനാൽ വിശ്രമ൦ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെകിലു൦ അതു ഗൗനിക്കാതെ സജീവമായിരിക്കുകയാണ്.
പാമ്പാടിയിലു൦ പരിസര പ്രദേശങ്ങളിലു൦ ജനങ്ങൾക്ക് എന്തു ബുദ്ധിമുട്ട് ഉണ്ടായാലു൦ ആദ്യം വിളിക്കുന്നത് സിജു കെ ഐസക്കിനെയാണ്. അപകടത്തിൽ പെടുന്നവരെ സഹായിക്കുന്ന തുകൊണ്ട് ഹീ മാൻ എന്ന വിളിപ്പേരു൦ അദ്ദേഹത്തിനുണ്ട്.







