Spread the love

കോട്ടയം: പാമ്പാടിയില്‍ പിഞ്ചുകുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി അപകടകരമായ രീതിയില്‍ യാത്ര നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു.
പാമ്പാടി വട്ടുകളത്ത് കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

video
play-sharp-fill

സ്കൂള്‍ യൂണിഫോം ധരിച്ച ഇരട്ടകളായ രണ്ട് പെണ്‍കുട്ടികളെയാണ് കാറിന്റെ ബോണറ്റിന് മുകളില്‍ ഇരുത്തി പിതാവ് ആണ് വാഹനം ഓടിച്ചത്.
പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. കുട്ടികളുടെ പിതാവിനെതിരെ അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കുട്ടികളുടെ ജീവൻ പണയപ്പെടുത്തിയുള്ള ഈ യാത്ര വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനം ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പാമ്പാടി പോലീസ് അറിയിച്ചു. വാഹനമോടിച്ച വ്യക്തിയുടെ ലൈസൻസ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങാനാണ് മോട്ടോർ വാഹന വകുപ്പിന്റെയും തീരുമാനം.