ഇത്തിത്താനത്ത് ഗജമേളയ്ക്കിടെ പാമ്പാടി രാജൻ ഇടഞ്ഞു: തെങ്ങ് കുത്തിമറിച്ച കൊമ്പൻ അക്രമാസക്തനായി; കാറും കൊമ്പിൽ കോർത്തു നിർത്തി: ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

സ്വന്തം ലേഖകൻ
കുറിച്ചി: ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായുള്ള ഗജമേളയ്ക്കിടെ കൊമ്പൻ പാമ്പാടി രാജൻ ഇടഞ്ഞോടി. തെങ്ങ് കുത്തിമറിച്ച ആന, കാറും തകർത്തിട്ടുണ്ട്. ഗജമേള ആരംഭിക്കുന്നതിനു മുന്നോടിയായി കൊമ്പനെ എഴുന്നെള്ളത്തിനായി ഇറക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ആന ഇടഞ്ഞത്.
ഗജമേളയ്ക്കു മുന്നോടിയായി ആനകളെ മൈതാനത്തേയ്ക്ക് ഇറക്കുകയായിരുന്നു. ഇതിനു മുന്നോടിയായി പാമ്പാടി രാജനെ വെള്ളം നൽകുന്നതിനായി മൈതാനത്തിന്റെ ഒരു ഭാഗത്ത് മാറ്റി നിർത്തി.
മൈതാനത്തിന്റെ ഒരു വശത്ത് എത്തിയപ്പോൾ ആന പാപ്പാന്മാരുടെ പിടിയിൽ നിന്നും കുതറി മാറുകയും ഇടഞ്ഞോടുകയുമായിരുന്നു. തുടർന്ന് മൈതാനത്തിന് പുറത്തെ പറമ്പിലേയ്ക്ക് ഓടിമാറിയ കൊമ്പൻ ഇവിടെ നിന്ന തെങ്ങ് കുത്തി മറിച്ചു. തുടർന്ന് മൈതാനത്തിനു പുറത്തെ പറമ്പിലേയ്ക്ക് ഇറങ്ങിയ പാമ്പാടി രാജൻ ഇവിടെ നിലയുറപ്പിച്ചു.
പാമ്പാൻമാർ ആശ്വസിപ്പിക്കാനും, അനുനയിപ്പിക്കാനും ശ്രമിക്കുന്നുണ്ടെങ്കിലും ആന വഴങ്ങിയിട്ടില്ല. അസ്വസ്ഥത പ്രകടിപ്പിച്ച ആന ആരെയും അടുത്ത് ചെല്ലാൻ അനുവദിക്കുന്നുമില്ല. പാപ്പാൻമാർ ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ, ഇതുവരെയും ആന വഴങ്ങിയിട്ടില്ല. കയറും വടവും ഉപയോഗിച്ചാണ് പാപ്പാൻമാർ ആനയെ ആനയെ തളയ്ക്കാൻ ശ്രമിക്കുന്നത്.
മൈതാനത്തിനു സമീപത്തു പാർക്ക് ചെയ്തിരുന്ന കാർ കൊമ്പിൽ കോർത്തെടുത്ത കൊമ്പൻ അക്രമാസക്തനായി തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്.  പല തവണ കാറിനെ കുത്തിയ ആന ആക്രമം തുടരുകയാണ്. ഇതിനിടെ ക്ഷേത്രത്തിൽ ഗജമേള കാണാനെത്തിയ ആയിരങ്ങളെ പൊലീസ് നിയന്ത്രിക്കാൻ പാടുപെടുകയാണ്. ആന ഇടഞ്ഞു നിൽക്കുന്നത് കാണാൻ ആളുകൾ സമീപത്തേയ്ക്ക് എത്തുന്നതാണ് ആനയെ തളയ്ക്കുന്നതിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. വൻ പൊലീസ് സംഘവും, എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളും സ്ഥലത്ത് ഉണ്ട്.
പാമ്പാടി രാജൻ ഇടഞ്ഞോടിയ വീഡിയോ ഇവിടെ കാണാം – https://youtu.be/hG9rqAt8dFM
പാമ്പാടി രാജൻ എത്തിയത് മദപ്പാടിനെ തുടർന്ന്: ആനയെ തളച്ചു വാർത്ത ഇവിടെ വായിക്കാം