
കോട്ടയത്ത് പള്ളിക്കത്തോട് പഞ്ചായത്ത് ഭരണം പിടിച്ച് എൻ.ഡി.എ. ; ഭരണം പിടിച്ചെടുത്തത് ആറ് സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ ബി.ഡി .ജെ.എസും ജയിച്ചതോടെ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ പള്ളിക്കത്തോട് പഞ്ചായത്തിൻ്റെ ഭരണം പിടിച്ചെടുത്ത് എൻ.ഡി.എ. പതിമൂന്ന് വാർഡുകളിൽ ആറു സീറ്റിൽ ബി.ജെ.പിയും ഒരു സീറ്റിൽ ബി.ഡി.ജെ.എസും ജയിച്ചതോടെയാണ് എൻ.ഡി.എ. ഭരണം ഉറപ്പാക്കിയത്.
ഒപ്പം നാലു സീറ്റീൽ എൽ.ഡി.എഫും രണ്ടു സീറ്റിൽ യു.ഡി.എഫും ജയിച്ചു.കഴിഞ്ഞ തവണ പഞ്ചായത്തിൽ ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നുവെങ്കിലും ഭരണം ലഭിച്ചിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം എൻ. ഹരിയുടെ നേതൃത്വത്തിലായിരുന്നു പഞ്ചായത്തിൽ ബി.ജെ.പിയുടെ പ്രവർത്തനം. അതേസമയം, പാർട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു നിശ്ചയിച്ചിരുന്ന തങ്കമ്മ പഴയാത്ത് അഞ്ചാം വാർഡിൽ പരാജയപ്പെട്ടത് പാർട്ടിയ്ക്ക് ആഘാതമായി.
പള്ളിത്തോട് ഗ്രാമപഞ്ചായത്തിൽ വിജയിച്ച സ്ഥാനാർത്ഥികൾ ഇവർ
ജെസി ബെന്നി (കേരളാ കോൺ എം) ആശാ ഗിരീഷ് (ബി.ജെ.പി), സനു ശങ്കർ (ബി.ജെ.പി), അനിൽ കുന്നക്കാട്ട് (കേരളാ കോൺഗ്രസ് എം), ജിന്റോ കാട്ടൂർ (സി.പി.എം), സൗമ്യ (കോൺഗ്രസ്), മോളി വിൽസൺ (സി.പി.എം), അനിൽ കുമാർ (ബാബു, ബി.ഡി.ജെ.എസ്), അശ്വതി സതീഷ് (ബി.ജെ.പി), കെ.കെ.വിപിന ചന്ദ്രൻ (ബി.ജെ.പി,), മഞ്ജു ബിജു (ബി.ജെ.പി(, കെ.എൻ. വിജയൻ (ബി.ജെ.പി), സന്ധ്യാദേവി (കോൺഗ്രസ്).