അമ്പലപ്പുഴ കണ്ണന്റെ തിടമ്പേറ്റാന്‍ ഇനി വിജയകൃഷ്ണനില്ല; ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജന്‍ വിജയകൃഷ്ണന്‍ ചരിഞ്ഞു. അമ്പത് വയസിനുമുകളില്‍ പ്രായമുണ്ട് വിജയകൃഷ്ണന്. അസുഖബാധിതനായി ചികിത്സയിലായിരുന്നു.

ആനയ്ക്ക് മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് പ്രതിഷേധം ശക്തമായി. മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് കാരണം വിജയകൃഷ്ണന്റെ കാലുകളില്‍ വ്രണം വന്നത് വിവാദമായിരുന്നു.

ഏറെ പ്രത്യേകതകള്‍ ഉള്ള ആനയായിരുന്നു വിജയകൃഷ്ണന്‍. നിലത്തിഴയുന്ന നീളമുള്ള തുമ്പിക്കൈയ്യും ഉള്ളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന കൊമ്പുകളും, എഴുന്നളളിപ്പുകളിലെ പ്രൗഢമായ നില്‍പ്പുമായിരുന്നു വിജയകൃഷ്ണനെ ആനപ്രേമികള്‍ക്ക് പ്രിയങ്കരനാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീകൃഷ്ണസ്വാമിയുടെ ഉത്സവ എഴുന്നളളിപ്പുകള്‍ക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. 2010ല്‍ തൃശൂര്‍പൂരത്തിലും വിജയകൃഷ്ണന്‍ പങ്കെടുത്തിരുന്നു.

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ രാമചന്ദ്രന്‍ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണന്‍.