play-sharp-fill
എംസി റോഡില്‍ പള്ളിക്കവലയില്‍  നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് അപകടഭീഷണി; യാത്രക്കാര്‍ കുഴിയില്‍ വീഴാതിരിക്കാൻ വിറക് കഷണങ്ങളിട്ട് നാട്ടുകാര്‍

എംസി റോഡില്‍ പള്ളിക്കവലയില്‍ നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് അപകടഭീഷണി; യാത്രക്കാര്‍ കുഴിയില്‍ വീഴാതിരിക്കാൻ വിറക് കഷണങ്ങളിട്ട് നാട്ടുകാര്‍

കുറവിലങ്ങാട്: ആയിരക്കണക്കിന് കാല്‍നടക്കാര്‍ ആശ്രയിക്കുന്ന നടപ്പാതയില്‍ ചതിക്കുഴി.

എംസി റോഡില്‍ പള്ളിക്കവലയില്‍ സെന്‍റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളിന് മുൻപിലായാണ് നടപ്പാതയുടെ സ്ലാബ് തകര്‍ന്ന് അപകടഭീഷണി ഉയരുന്നത്.

വിദ്യാര്‍ഥികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ കുഴിയില്‍ വീഴാതിരിക്കാൻ നാട്ടുകാര്‍ ഇപ്പോള്‍ വിറക് കഷണങ്ങള്‍ നിരത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നാം നമ്ബര്‍ സംസ്ഥാന ഹൈവേയിലാണ് കാല്‍നടക്കാര്‍ ഇത്രയും ഭീഷണി നേരിടുന്നത്. കോടികള്‍ ചെലവഴിച്ച്‌ കെഎസ്ടിപി നടത്തിയ റോഡ് വികസനത്തിന്‍റെ ഭാഗമായി സ്ഥാപിച്ച സ്ലാബുകള്‍ തകരുമ്പോള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ പൊതുമരാമത്തിന്‍റെ നടപടികള്‍ വൈകുന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രധാന ഭീഷണി.