
തൃശൂര്‍: പാലിയേക്കരയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍.
പറവൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ അഞ്ചപ്പാലം സ്വദേശി അഫ്നാന്‍ (26), കുന്നംകുളം മേത്തല സ്വദേശി ഷൈന്‍ (28) എന്നിവരാണ് പിടിയിലായത്.
ബെംഗളൂരുവില്‍ നിന്നും ആലുവയിലേക്കുള്ള സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരിമരുന്ന് കടത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരില്‍ നിന്ന് പിടിച്ചെടുത്ത എംഡിഎംഎക്ക് വിപണിയില്‍ മൂന്ന് ലക്ഷത്തോളം രൂപ വില വരുമെന്ന് പൊലീസ് പറഞ്ഞു.
തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഷൈന്‍ കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ എംഡിഎംഎ കടത്തിയ കേസിലും കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറെ ആക്രമിച്ച കേസിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ്.
അഫ്നാന്‍ വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ക്രിമിനല്‍ കേസ് പ്രതിയാണ്. പ്രതികളെ ഇന്ന് കോടതി ഹാജരാക്കും.







