video
play-sharp-fill

ജനസമ്പർക്കം കഴിഞ്ഞ് പത്രിക സമർപ്പണം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.

ജനസമ്പർക്കം കഴിഞ്ഞ് പത്രിക സമർപ്പണം: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.

Spread the love

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎ സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു.

പാലക്കാട് ആർഡിഒ ഓഫീസില്‍ എത്തിയാണ് ആർഡിഒ ശ്രീജിത്തിന് മുൻപാകെ പത്രിക സമർപ്പിച്ചത്.

മേലാമുറി പച്ചക്കറി മാർക്കറ്റിലെ വ്യാപാരികളാണ് കൃഷ്ണകുമാറിന് കെട്ടിവെക്കാനുള്ള തുക നല്‍കിയത്. മേലാമുറി പച്ചക്കറി കച്ചവടസംഘം പ്രസിഡന്റ് താലത്തില്‍ വെച്ച്‌ തുക കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പാലക്കാട് സൗത്ത് ഏരിയയിലും മേഴ്‌സി കോളേജ് ഏരിയയിലും ഗൃഹസമ്പർക്കം നടത്തി വോട്ട് തേടിയ ശേഷമായിരുന്നു 2.30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സി കൃഷ്ണകുമാർ എത്തിയത്.

പാലക്കാടിന്റെ സമഗ്രവികസനത്തിനായുളള അങ്കം കുറിക്കലാണ് ഈ തെരഞ്ഞെടുപ്പെന്നും സർവ്വ പിന്തുണയും പ്രാർത്ഥനയുമായി എല്ലാവരും ഒപ്പമുണ്ടാകണമെന്നും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വിവരം പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സി കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു