
പാലക്കാട്: സ്ട്രോങ്ങ് റൂം തുറന്നുവെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് പാലക്കാട് ജില്ലാ കളക്ടർ.
പാലക്കാട് ജില്ലയിലെ 059- നെന്മാറ നിയോജക മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം (ലൈബ്രറി ബ്ലോക്ക്, ഗവ. വിക്ടോറിയ കോളെജ്, പാലക്കാട്) തുറന്നതായുള്ള വാർത്ത ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസിന്‍റെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും വോട്ട് രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ട്രോങ്ങ് റൂമോ അനുബന്ധമായ മറ്റേതെങ്കിലും റൂമുകളൊ തുറന്നിട്ടില്ലായെന്ന് കണ്ടെത്തിയിട്ടുള്ളതായും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടർ അറിയിച്ചു.
സ്ട്രോങ്ങ് റൂം സജ്ജീകരിച്ചിട്ടുള്ള കെട്ടിടത്തില്‍ തന്നെ മറ്റു തെരഞ്ഞെടുപ്പ് രേഖകള്‍ സൂക്ഷിച്ചിരുന്ന മുറി ക്രമീകരിച്ചിട്ടുണ്ട്. വോട്ടെണ്ണലിനു മുന്നോടിയായി എൻകോർ ഡാറ്റ തയ്യാറാക്കുന്നതിനാണ് ഇത്തരത്തില്‍ ഈ മുറി തുറക്കുന്നതിനായി വരണാധികാരി എല്ലാ സ്ഥാനാർത്ഥികള്‍ക്കും കത്ത് മുഖേന മുൻകൂട്ടി അറിയിപ്പ് നല്‍കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇലക്ഷൻ കമ്മീഷന്‍റെ ആർ ഒ മാനുവല്‍ പ്രകാരമുള്ള നിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ഇതേ ദിവസം രാവിലെ തന്നെ സ്ഥാനാർത്ഥികളുടെ പ്രതിനിധികളും വീഡിയോഗ്രാഫി ടീമുകളും പ്രസ്തുത കേന്ദ്രത്തില്‍ സന്നിഹിതരാവുകയും ചെയ്തിരുന്നു.









