
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുന്ന അനാഥ രോഗികളുടെ എണ്ണം വർദ്ധിക്കുന്നു.
നിലവിൽ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത് 30 ലധികം അനാഥ രോഗികളാണ്.
എറണാകുളം മെഡിക്കൽ കോളജ്, എറണാകുളം ജില്ലാ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ നിന്നാണ് രോഗികളെ കുടുതലായും കോട്ടയത്ത് എത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുക്കളില്ലാത്ത രോഗികളെ 108 ആംബൂലസിൽ എറണാകുളത്ത് നിന്നും ഇവിടേക്ക് തള്ളുകയാണെന്നും പരാതിയുണ്ട്. ഈ രോഗികളുടെ ഉത്തരവാദിത്തം പിന്നീട് ആശുപത്രിയിലെ നോ ബൈ സ്റ്റാന്‍ഡേഴ്സ് യൂണിറ്റിന്റെ ചുമതലയിലാണ്.
ഇവരിൽ പലർക്കും ബന്ധുക്കളുണ്ട്. നോ ബൈ സ്റ്റാന്‍ഡേഴ്സ് യൂണിറ്റിന്റെ ചുമതലയുള്ള നഴ്സ് രോഗികൾ നല്കുന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ടാലും ബന്ധുക്കൾ പരിപാലനത്തിന് എത്താറില്ല. പിന്നീട് അനാഥ രോഗികളുടെ എല്ലാ കാര്യങ്ങളും ഈ യൂണിറ്റിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക.
എഴുന്നേറ്റ് നടക്കാൻ കഴിയാത്ത രോഗിയാണെങ്കിൽ ഇവരുടെ പ്രാഥമിക കൃത്യം അടക്കമുള്ള കാര്യങ്ങൾക്ക്സഹായിക്കാന് കുടുംബശ്രീയില്‍ നിന്നും ആശുപത്രി വികസന സമിതി മുഖേന ആറു ജീവനക്കാരെ ഏർപ്പെടുത്തിയിട്ടുണ്ട്.
ചികിത്സയും മരുന്നും ആശുപത്രിയിൽ നിന്നും നല്‍കും. ഇവര്‍ക്ക് ചായ അടക്കമുള്ള ഭക്ഷണ കാര്യങ്ങൾ എത്തിച്ചു നല്‍കുന്നത് നവജീവൻ ട്രസ്റ്റാണ്. എഴുന്നേറ്റ് നടക്കാൻ കഴിയുന്ന രോഗികളാണെങ്കിൽ ആശുപത്രി കോമ്പൗണ്ടില്‍ സന്നദ്ധ സംഘടനകൾ വിതരണം ചെയ്യുന്ന ഭക്ഷണം വാങ്ങി കഴിക്കും.
ആശുപത്രി വാർഡുകളിലില്ലാത്ത മരുന്നുകൾ നവജീവൻ രോഗികൾക്ക് വാങ്ങി നല്‍കും. രോഗികള്‍ സുഖം പ്രാപിക്കുന്നതോടെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് മുന്നോടിയായി ബന്ധുക്കളെ ഫോണില്‍ ബന്ധപ്പെട്ടാലും അവര്‍ തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണ്. തുടര്‍ന്ന് ഇവരെ റഫര്‍ ചെയ്ത ആശുപത്രിയിലേക്ക് തന്നെ തുടര്‍ ചികിത്സയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. ഇതിനുള്ള ആംബുലൻസ് ചാർജ് ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്നാണ് മുടക്കുന്നത്.
അനാഥരോഗി മരണപ്പെടുകയാണെങ്കിൽ ബന്ധുക്കളെ വിവരം അറിയിച്ചാൽ ചിലർ വന്ന് മൃതദേഹം ഏറ്റുവാങ്ങും. എന്നാൽ ഭൂരിപക്ഷം രോഗികളുടെയും ബന്ധുക്കൾ എത്താറില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും.
നിശ്ചിത കാലവധിക്കുശേഷം പോലീസും ആശുപത്രി അധികൃതരും മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികളെടുക്കും. ഇത്തരത്തിലാണ് അനാഥ രോഗികളുടെ നടപടികൾ







