പാലക്കാട് ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫുമായി എൻഐഎ തെളിവെപ്പ് പുരോഗമിക്കുന്നു; ഗൂഢാലോചനയിൽ ഉൾപ്പെടെ റൗഫിന് പങ്കെന്ന് എൻഐഎ; ആർ എസ് എസ് നേതാക്കളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്ന് കണ്ടെത്തൽ
സ്വന്തം ലേഖകൻ
പാലക്കാട്: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ആയിരുന്ന സിഎ റൗഫുമായി എൻഐഎ തെളിവെപ്പ് പുരോഗമിക്കുന്നു. കഴിഞ്ഞദിവസമാണ് പട്ടാമ്പിയിലെ വീട്ടിൽ നിന്നും റൗഫിനെ പിടികൂടിയത്. പാലക്കാട് ശ്രീനിവാസൻ വധക്കേസുമായി ബന്ധപ്പെട്ടാണ് റൗഫ് അറസ്റ്റിലായത്. പിന്നാലെ എൻഐഎ ചോദ്യം ചെയ്യലിൽ ശ്രീനിവാസൻ വധത്തിന്റെ ഗൂഢാലോചനയിൽ താൻ പങ്കെടുത്തതായി റൗഫ് വെളിപ്പെടുത്തിയിരുന്നു. റൗഫിനെ എൻഐഎ സംഘം പാലക്കാട് എസ്പി ഓഫീസിലെത്തിച്ചു.
ആർ എസ് എസ് നേതാക്കളുടെ പട്ടിക തയ്യാറാക്കി കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ.
ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ട ആസൂത്രണം നടന്ന ഇടങ്ങളിലേക്കാണ് റൗഫിനെ കൊണ്ടുപോവുക. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷം നേതാക്കൾക്ക് ഒളിവിൽ കഴിയാൻ സൗകര്യമൊരുക്കിയത് റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നത്. നിരോധനത്തിനു ശേഷം വിദേശത്തുനിന്ന് ഫണ്ട് വന്നതും എൻഐഎ അന്വേഷിക്കും. ഫണ്ട് കൈകാര്യം ചെയ്തത് റൗഫാണെന്നാണ് എൻഐഎയുടെ പക്ഷം. കൊച്ചിയിലെത്തിച്ചുളള ചോദ്യം ചെയ്യലിലാണ് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ താൻ പങ്കെടുത്ത കാര്യം റൗഫ് വെളിപ്പെടുത്തിയതായി എൻഐഎ വൃത്തങ്ങൾ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആർഎസ്എസ് മുൻപ്രചാരകൻ ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചനയിൽ ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന് പങ്കുണ്ടെന്ന് വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് എൻഐഎ കസ്റ്റഡിയിലുള്ള പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയതോടെ ചോദ്യം ചെയ്യൽ പോലും നടക്കാതെയായി.
ശ്രീനിവാസിനെ വെട്ടി കൊലപ്പെടുത്തിയ രണ്ടുപേരും, കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശി റഷീദും ഉൾപ്പെടെയുള്ളവർ നിലവിൽ ഒളിവിലാണ്. റൗഫിനെ ചോദ്യം ചെയ്യുന്നതിലൂടെ ഒളിവിൽ കഴിയുന്ന മറ്റ് 14 പ്രതികളെക്കുറിച്ച് കൂടി വിവരം ലഭിക്കുമെന്നാണ് പോലീസ് കരുത്തുന്നത്.