
പാലക്കാട്: പട്ടാമ്പിയില്‍ കാണാതായ പെണ്‍കുട്ടിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുതുതല കേക്കോട്ടില്‍ രാജന്റെ മകള്‍ സുരഭി (31)യാണ് മരിച്ചത്.
ഇന്ന് രാവിലെ അയല്‍വാസികളാണ് സമീപത്തെ കിണറ്റില്‍ സുരഭിയുടെ മൃതദേഹം കണ്ടത്. ഇന്നലെ മുതലാണ് സുരഭിയെ കാണാതായത്. തൃത്താല പൊലീസ്, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.