
സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുപ്പൂരിൽ നിന്നാണ് പ്രതിയായ മുകേഷിനെ കോട്ടായി പോലീസ് പിടികൂടിയത്. കഴിഞ്ഞ വിഷുദിനത്തിലാണ് ചൂലന്നൂർ സ്വദേശികളായ ഇന്ദ്രജിത്ത്, രേഷ്മ, അച്ഛൻ മണി, അമ്മ സുശീല എന്നിവരെ മുകേഷ് ആക്രമിച്ചത്.
പ്രതിയായ മുകേഷ്, സുശീലയുടെ സഹോദരിയുടെ മകനാണ്. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് മുകേഷ് അറസ്റ്റിലാകുന്നത്. തിരിപ്പൂരിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മുകേഷ് രേഷ്മയോട് വിവാഹഭ്യാർത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടിൽ അതിക്രമിച്ച് കടക്കൽ, വധശ്രമം, മാരകായുധം കൊണ്ട് ആക്രമിക്കൽ, തീവച്ചു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. മാരാകയുധങ്ങളും, പെട്രോൾ, ഏറുപടക്കം എന്നിവയുമായി എത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും തീ വയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാർക്ക് വെട്ടേറ്റത്.







