Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

പാലക്കാട്: പാലക്കാട് മണ്ണാർക്കാടിന് സമീപം തച്ചമ്പാറയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിച്ച് രണ്ട് പേർ മരിച്ചു. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന ഷുഹൈബ് (28), സുറുമി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കാറിലുണ്ടായിരുന്ന ഹന്ന (18) പരിക്കുകളോടെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പിക്കപ്പ് വാൻ ഡ്രൈവർ സയിദ് (64) പരിക്കുകളോടെ ആശുപത്രിയിലാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.40 കഴിഞ്ഞായിരുന്നു അപകടമുണ്ടായത്.അപകടത്തിൽപ്പെട്ട ഷുഹൈബിനേയും സുറുമിയേയും അശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group