
പാലാ നഗരസഭയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡ്: സ്ഥാനാർത്ഥി കൊവിഡ് സ്ഥിരീകരിക്കുന്നതിനു തൊട്ടുമുൻപ് പങ്കെടുത്തത് വരണാധികാരി വിളിച്ചു ചേർത്ത യോഗത്തിൽ; യു.ഡി.എഫ് പാലായിലെ പ്രചാരണ പരിപാടികൾ നിർത്തി വച്ചു
സ്വന്തം ലേഖകൻ
പാലാ: പാലാ നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പിൽ ഇരുപതാം വാർഡിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജോഷി ജോൺ വട്ടക്കുന്നേലിനാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്. പത്തൊമ്പതാം തീയതി നോമിനേഷൻ സമർപ്പിക്കുന്ന ദിവസവും ചിഹ്നം അനുവദിക്കുന്ന ദിവസവും യു.ഡി.എഫ് യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.
ബുധനാഴ്ച്ച പാലാ നഗരസഭയിൽ റിട്ടേണിംഗ് ഓഫീസർ വിളിച്ച് ചേർത്ത നഗരസഭയിലെ മുഴുവൻ സ്ഥാനാർത്ഥികളുടെയും വിവിധ രാഷട്രീയ കക്ഷികളുടെയും സംയുക്ത യോഗത്തിലും ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേ തുടർന്നു ഈ യോഗങ്ങളിൽ പങ്കെടുക്കുത്ത ആളുകൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് പോസിറ്റീവായ ജോഷി വട്ടക്കുന്നേലുമായി ബന്ധപ്പെട്ട നിരവധി ആളുകൾ പങ്കെടുത്തിട്ടുള്ളതാണ് എന്നു കണ്ടെത്തിയിട്ടുമുണ്ട്. ഈ യോഗത്തിൽ പങ്കെടുത്തവരുടെ ലിസ്റ്റ് വരണാധികാരിയുടെ പക്കൽ ഉള്ളതാണ്. ഈ സാഹചര്യത്തിൽ നാടിന്റെയും , പൊതുജനങ്ങളുടെയും സുരക്ഷയും ആരോഗ്യവും മുൻനിർത്തി ഉത്തരവാദിത്വമുള്ള രാഷ്ട്രീയ മുന്നണി എന്ന നിലയിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ പൊതു ജനങ്ങളുമായി നേരിട്ട് സമ്പർക്കപ്പെടുന്ന പ്രചരണ പരിപാടികൾ മുപ്പതാം തീയതി വരെ നിർത്തി വെയ്ക്കാനും തീരുമാനിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥികളും കുടുംബാംഗങ്ങളും അടിയന്തരമായി നിരീക്ഷണത്തിൽ ആവുകയും ചെയ്തിട്ടുണ്ട്. നവംബർ 30 ഞായറാഴ്ച വരെ ഇത്തരത്തിൽ നിരീക്ഷണം തുടരുന്നതിനും നിർദേശം നൽകിയിട്ടുണ്ട്. മുപ്പതാം തീയതി പരിശോധനയ്ക്ക് വിധേയരായ ശേഷം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചെങ്കിൽ മാത്രമേ നേരിട്ടുള്ള പ്രചരണ പരിപാടികൾ യുഡിഎഫ് സ്ഥാനാർത്ഥികൾ പുനരാരംഭിക്കുകയുള്ളു.