
കോട്ടയം: പാലായില്‍ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് കേരള കോണ്‍ഗ്രസ് എം ചെയർമാനും പാലായില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയുമായ ജോസ് കെ മാണി.
പാലായിലെ രാഷ്ട്രീയ അന്തരീക്ഷ മാറുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ഇടതുമുന്നണിയെ വിശ്വാസ സമൂഹം പിന്തുണയ്ക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.
പാലായില്‍ ബിജെപി ചിത്രത്തില്‍ ഇല്ലെന്നും. എഫ്‌സിആർഎ എന്ന കൊടുങ്കാറ്റ് ആദ്യം തിരിച്ചറിയാനായി എന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്ത്യൻ വെല്‍ഫയർ ബോർഡ് എന്ന പേരില്‍ അടുത്ത അത്യാഹിതം വരുന്നുണ്ടെന്നും കൂടുതല്‍ അപകടകരമായ സാഹചര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ജോസ് കെ മാണി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ആരുടേയും വോട്ട് തങ്ങള്‍ വേണ്ടെന്ന് പറയില്ലെന്ന് ജോസ് കെ മാണി പ്രതികരിച്ചു. വോട്ട് വേണ്ടെന്ന് പറഞ്ഞ് മാറ്റി വയ്ക്കില്ല എന്നും അദ്ദേഹം പ്രതികരിച്ചു.
എല്‍ഡിഎഫിന്റെ ഭാഗമായപ്പോഴാണ് കേരള കോണ്‍ഗ്രസ് എം കൂടുതല്‍ ശക്തമായതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എമ്മിനെ പുറത്താക്കിയതില്‍ പശ്ചാത്തപിക്കണോയെന്ന് യുഡിഎഫ് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.







