video
play-sharp-fill
പാലാ സബ്ജയിലിന്റെ ബോര്‍ഡ് ഇടുക്കി ജില്ലാ ജയില്‍ എന്നാക്കി ജോജു ജോർജ്ജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം;നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം;ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ  പാലാ നഗരസഭ പരാതി നല്‍കിയ  സംഭവം ഇങ്ങനെ

പാലാ സബ്ജയിലിന്റെ ബോര്‍ഡ് ഇടുക്കി ജില്ലാ ജയില്‍ എന്നാക്കി ജോജു ജോർജ്ജ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം;നഗരത്തിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം;ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ പാലാ നഗരസഭ പരാതി നല്‍കിയ സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ

കോട്ടയം:ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ എന്ന സിനിമയുടെ ചിത്രീകരണത്തിനെതിരെ പാലാ നഗരസഭ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി.സിനിമയുടെ ചിത്രീകരണത്തിനായി പാലാ ജയിലിന്റെ ബോര്‍ഡ് മാറ്റിയതും ഗതാഗത തടസമുണ്ടാക്കി ചിത്രീകരണം നടത്തുന്നതുമാണ് നഗരസഭാ അധികൃതരെ ചൊടിപ്പിച്ചത് പരാതിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് ആര്‍ഡിഒയോട് വിശദീകരണം തേടി.

വാഗമണ്‍ വെള്ളികുളം പ്രദേശങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും പാലാ ജയിലിനു മുന്നിലും സമീപത്തെ റോഡിലുമായി ചിത്രീകരണം നടത്താന്‍ പാലാ നഗരസഭ അനുമതി നല്‍കിയിരുന്നു. സ്‌പെഷല്‍ കൗണ്‍സില്‍ അംഗീകരിച്ചതിനെ തുടര്‍ന്നായിരുന്നു അനുമതി. എന്നാല്‍ ഗതാഗത കുരുക്ക് രൂക്ഷമായതോടെ നഗരസഭ ഇടഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമാ ചിത്രീകരണത്തിന്റെ സാമഗ്രികളും വാഹനങ്ങളും ഇടുങ്ങിയ റോഡിലേക്ക് എത്തിയതാണ് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതം തടസം ഉണ്ടാക്കിയത്. ഇതിനിടെ പാലാ സബ്ജയിലിന്റെ ബോര്‍ഡ് ഇടുക്കി ജില്ലാ ജയില്‍ എന്നാക്കിയത് നിയമവിരുദ്ധമാണെന്നും പരാതി ഉയര്‍ന്നു. ചിത്രീകരണത്തിനായുള്ള ക്രെയിനും ജീപ്പും ചട്ടവിരുദ്ധമായി ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചു. ജയില്‍ സമയം കഴിഞ്ഞും ചിത്രീകരണം നീണ്ടതോടെയാണ് നഗരസഭ ഇടഞ്ഞത്.

പാലാ നഗരസഭ ചെയര്‍പഴ്‌സന്‍ ജോസിന്‍ ബിനോ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് ആര്‍ഡിഒയുടെ വിശദീകരണം തേടിയത്. സംഭവം അന്വേഷിക്കാന്‍ ആര്‍ഡിഒ തഹസില്‍ദാരെ ചുമതലപ്പെടുത്തി. സംഭവം വിവാദമായതോടെ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമുള്ള സിനിമാ ചിത്രീകരണം നിര്‍ത്തിവച്ചു.