
പാലാ നഗരസഭയിലെ ഇയർപോഡ് മോഷണ വിവാദം; കാണാതെ പോയ ഇയര്‍പോഡ് കടല്‍ കടന്നോ..? സിപിഎം കൗണ്‍സിലര്‍ക്കെതിരെ മോഷണ പരാതിയുമായി മാണി ഗ്രൂപ്പ് കൗണ്‍സിലര്‍
കോട്ടയം: പാലാ നഗരസഭയിലെ ഇയർപോഡ് മോഷണ വിവാദത്തില്‍ സിപിഎം കൗണ്‍സിലർക്കെതിരെ പോലീസില്‍ പരാതി നല്‍കി മാണി ഗ്രൂപ്പ് കൗണ്‍സിലർ.
ഇയർപോഡിന്റെ സഞ്ചാരപഥം വ്യക്തമാക്കുന്ന 75 തെളിവുകള്‍ അടക്കമാണ് സിപിഎം നേതാവിനെതിരെ മാണി ഗ്രൂപ്പ് നേതാവ് പോലീസിനെ സമീപിച്ചത്. മാണി ഗ്രൂപ്പ് കൗണ്‍സിലർക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നായിരുന്നു ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറുടെ മറുപടി.
പാലായിലെ ഇയർപോഡ് മോഷണത്തില്‍ ഇനി പൊലീസിന്റെ ഊഴമാണ്. മാണി ഗ്രൂപ്പ് കൗണ്‍സിലർ ജോസ് ചീരങ്കുഴി തെളിവുകള്‍ ഉള്‍പ്പെടെയാണ് ഇടതു മുന്നണിയിലെ സഹ കൗണ്‍സിലർ ബിനു പുളിക്കക്കണ്ടത്തിലിനെതിരെ മോഷണ പരാതി നല്‍കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ കൗണ്‍സില്‍ ഹാളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഇയർപോഡ് പാലായിലെ ബിനുവിന്റെ വീട്ടില്‍ എത്തിയതിന്റെ കൃത്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും കേസെടുക്കണമെന്നുമാണ് ജോസിന്റെ ആവശ്യം.
Third Eye News Live
0