play-sharp-fill
പാലായിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം ; അപകടത്തിൽ തൊടുപുഴ സ്വദേശികളായ രണ്ട് കോളേജ് വിദ്യാർഥികൾക്ക് പരിക്ക് 

പാലായിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം ; അപകടത്തിൽ തൊടുപുഴ സ്വദേശികളായ രണ്ട് കോളേജ് വിദ്യാർഥികൾക്ക് പരിക്ക് 

സ്വന്തം ലേഖകൻ പാലാ : പാലായിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം. അപകടത്തിൽ തൊടുപുഴ സ്വദേശികളായ രണ്ട് പേർക്ക് പരിക്ക്. രാവിലെ പിഴകിനും ഐങ്കൊമ്പിനും മധ്യേയായിരുന്നു അപകടം സംഭവിച്ചത്.

കോളേജ് വിദ്യാർഥികളായ കൃഷ്ണദാസ് (18) , ആഷിക് (18) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. പരിക്കേറ്റ വിദ്യാർഥികളെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ചു.