പരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിക്ക് മോശം സന്ദേശങ്ങൾ അയച്ചു ;  പന്തീരങ്കാവ്  ഗ്രേഡ് എസ്ഐക്ക്   സസ്പെൻഷൻ

പരാതി അറിയിക്കാൻ ഫോണിൽ ബന്ധപ്പെട്ട യുവതിക്ക് മോശം സന്ദേശങ്ങൾ അയച്ചു ; പന്തീരങ്കാവ് ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

Spread the love

സ്വന്തം ലേഖിക

കോഴിക്കോട് : പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പന്തീരങ്കാവ് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍.  പന്തീരങ്കാവ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമിഷണര്‍ നടപടിയെടുത്തത്.  പരാതി അറിയിക്കാന്‍ ഫോണില്‍ ബന്ധപ്പെട്ട യുവതിയുടെ മൊബൈല്‍ നമ്ബര്‍ കൈവശപ്പെടുത്തി എസ്‌ഐ അവര്‍ക്ക് ചില മോശം സന്ദേശങ്ങള്‍ അയച്ചെന്നാണ് പരാതി.

തുടര്‍ന്ന് യുവതി സിറ്റി പൊലീസ് കമിഷണറെ പരാതിയുമായി സമീപിക്കുകയും കമിഷണര്‍ വിഷയം അന്വേഷിക്കാന്‍ സ്റ്റേഷന്‍ എസ്‌എച്‌ഒയെ ചുമതലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തിയ ശേഷം എസ്‌എച്‌ഒ സമര്‍പിച്ച റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡ് എസ്‌ഐ ഹരീഷ് ബാബുവിനെതിരായ അച്ചടക്ക നടപടിയെന്ന് കമിഷണര്‍ അറിയിച്ചു. അതേസമയം, ഈ ഉദ്യോഗസ്ഥനെതിരെ മുന്‍പും സമാനമായ ചില പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group