
പാലാ സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ചു; നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുന്നതിനിടെ കടനാട് സ്വദേശി മേലുകാവ് പൊലീസിൻ്റെ പിടിയിൽ
സ്വന്തം ലേഖിക
കോട്ടയം: മോഷ്ടിച്ച് കൊണ്ടുവന്ന ബൈക്കുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
കടനാട് മങ്കര ഭാഗത്ത് തച്ചുപറമ്പിൽ വീട്ടിൽ ഷിജു മകൻ ആയുഷ് (18) നെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പാലാ മുണ്ടാങ്കൽ ഭാഗത്ത് താമസിക്കുന്ന തോമസ് കുട്ടി എന്നയാളുടെ കൈവശം ഉണ്ടായിരുന്ന ബുള്ളറ്റാണ് മോഷ്ടിച്ചു കൊണ്ടുപോയത്.
ഇന്നു വെളുപ്പിനെ പോലീസ് സംഘം വാഹന പട്രോളിംഗ് നടത്തുന്നതിനിടെ,വാളികുളം ഭാഗത്ത് വച്ച് ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റ് ഇളക്കി മാറ്റുന്നതിനിടെ യുവാവിനെ പിടികൂടുകയായിരുന്നു.
തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പാലായിൽ നിന്ന് ബുള്ളറ്റ് മോഷ്ടിച്ചു കൊണ്ടുവന്നതാണെന്ന് പോലീസിനോട് പറഞ്ഞു.
മേലുകാവ് സ്റ്റേഷൻ എസ്.എച്ച്.ഓ രഞ്ജിത്ത് വിശ്വനാഥ്, എസ്.ഐ സനൽ കുമാർ,സി.പി.ഓ മാരായ ഐസക്, വിനീത്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.