play-sharp-fill
പാലാ ബിഷപ്പിനെതിരെ മുസ്ലിം യുവതിയുടെ പോസ്റ്റ് വൈറൽ; മുസ്ലീംങ്ങൾ ഡ്രഗ്സ് കൊടുത്താൽ അതടിച്ച് കിണ്ടിയായി നടക്കുന്ന മണ്ടൻമാരാണോ  കത്തോലിക്കർ; യുവതിയെ അനുകൂലിച്ചും; പച്ചതെറി വിളിച്ചും സോഷ്യൽ മീഡിയ

പാലാ ബിഷപ്പിനെതിരെ മുസ്ലിം യുവതിയുടെ പോസ്റ്റ് വൈറൽ; മുസ്ലീംങ്ങൾ ഡ്രഗ്സ് കൊടുത്താൽ അതടിച്ച് കിണ്ടിയായി നടക്കുന്ന മണ്ടൻമാരാണോ കത്തോലിക്കർ; യുവതിയെ അനുകൂലിച്ചും; പച്ചതെറി വിളിച്ചും സോഷ്യൽ മീഡിയ

സ്വന്തം ലേഖകൻ

കോട്ടയം:
മുസ്ലീംങ്ങൾ ഡ്രഗ്സ് കൊടുത്താൽ അതടിച്ച് കിണ്ടിയായി നടക്കുന്ന മണ്ടൻമാരാണോ കത്തോലിക്കരെന്ന് ബിഷപ്പിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള സുറുമിയെന്ന യുവതിയുടെ ഫേസ്ബുക് കുറിപ്പിന് സ്വീകാര്യത ലഭിച്ചതിനൊപ്പം പച്ച തെറിയും.

ഏതെങ്കിലും മുസ്ലീം പയ്യന്‍ കൈ ഞൊടിച്ചാല്‍ കൂടെ ഇറങ്ങി തിരിക്കുകയും സിറിയയിലേക്ക് പോയി തീവ്രവാദം നടത്തുകയും ചെയ്യുന്ന അത്രയും വ്യക്തിത്വമില്ലാത്തവരാണോ ഇവരുടെ പെണ്‍മക്കള്‍ എന്നാണ് സുറുമി എന്ന യുവതിയുടെ ഫേസ്ബുക് കുറിപ്പില്‍ ചോദിക്കുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഏതെങ്കിലും മുസ്ലീങ്ങള്‍ ഡ്രഗ്സ് കൊടുത്താല്‍ അതെടുത്ത് അടിച്ച്‌ കിണ്ടിയായി കിറുങ്ങി നടക്കുന്ന മണ്ടന്‍മാരാണ് കത്തോലിക്കന്‍ പയ്യന്‍മാര്‍ എന്ന് പാലാ ബിഷപ്പും ജോര്‍ജ്ജും ജോജിയും യൂത്ത് കോണ്‍ഗ്രസ്സും സാക്ഷ്യം പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ’യെന്നും ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

അതേസമയം, ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചുകൊണ്ടും പലരും രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയടക്കം വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ‘ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ്​ ഉണ്ടാക്കാതിരിക്കുക എന്നത്​ നാം ശ്രദ്ധിക്കേണ്ടതാണ്​. ‘നാര്‍കോട്ടിക്​ ജിഹാദ്’​ എന്ന പദം നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്​. നേര​ത്തെ കേട്ടിരുന്നില്ല.

നാര്‍കോട്ടിക്കിന്‍റെ പ്രശ്​നം ഏതെങ്കിലും മതവിഭാഗത്തെ മാത്രം ബാധിക്കുന്നില്ല. സമൂഹത്തെ ബാധിക്കുന്നതാണ്​. ആ നിലക്ക്​ നാമെല്ലാവരും നമ്മള്‍ ഉത്​കണ്​ഠാകുലരാണ്​ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കൃസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിലാണ് ഞാന്‍ പഠിച്ചത്. ഫ്രണ്ട്സെല്ലാം കൃസ്ത്യന്‍ കുട്ടികളായിരുന്നു. എല്ലാവരും ജീവിതത്തെ കുറിച്ച്‌ വ്യക്തമായ കാഴ്ചപ്പാടുള്ളവരായിരുന്നു. വ്യക്തിത്വമുള്ളവരായിരുന്നു. എന്നാല്‍ ,അതെല്ലാം വെറും മുഖംമൂടി മാത്രമാണെന്ന് ഇപ്പോള്‍ മനസ്സിലാകുന്നു.

ഏതെങ്കിലും വിഷപ്പുമാര് 1500രൂപ വാഗ്ദാനം ചെയ്താല്‍ സ്ത്രീകളെല്ലാം പെറ്റുകൂട്ടാന്‍ ഒരുങ്ങിയിരിക്കുകയാണെന്നും,
ഏതെങ്കിലും മുസ്ലീം പയ്യന്‍ കൈ ഞൊടിച്ചാല്‍ കൂടെ ഇറങ്ങി തിരിക്കുകയും സിറിയയിലേക്ക് പോയി തീവ്രവാദം നടത്തുകയും ചെയ്യുന്ന അത്രയും വ്യക്തിത്വമില്ലാത്തവരാണ് ഇവരുടെ പെണ്‍മക്കള്‍ എന്നും,
ഏതെങ്കിലും മുസ്ലീങ്ങള്‍ ഡ്രഗ്സ് കൊടുത്താല്‍ അതെടുത്ത് അടിച്ച്‌ കിണ്ടിയായി കിറുങ്ങി നടക്കുന്ന മണ്ടന്‍മാരാണ് കത്തോലിക്കന്‍ പയ്യന്‍മാര്‍ എന്നും
പാലാ ബിഷപ്പും ജോര്‍ജ്ജും ജോജിയും യൂത്ത് കോണ്‍ഗ്രസ്സും സാക്ഷ്യം പറയുമ്പോള്‍ വിശ്വസിക്കാതിരിക്കുന്നതെങ്ങിനെ.