Spread the love

അറബിക്കടലിൽ കൃത്രിമ ദ്വീപ് പണിയാൻ മാസ്റ്റർ പ്ലാൻ തയ്യാറാകുകയാണ് പാകിസ്താൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദുരിതം അനുഭവിക്കുന്ന പാകിസ്താനാണ് ഇപ്പോൾ കോടികൾ ചിലവഴിച്ച് ആഴക്കടലിന് നടുവിൽ കൃത്രിമ നഗരം സൃഷ്ടിക്കാൻ രാജ്യം തയ്യാറെടുക്കുന്നത്.

video
play-sharp-fill

തെക്കൻ സിന്ധ് പ്രവശ്യയിലെ സുജാവലിൽ നിന്ന് 30 കിലോമീറ്റർ അകലെ കടലിൽ കൃത്രിമ ദ്വീപ് നിർമ്മിക്കാനാണ് പാകിസ്താൻ തീരുമാനിച്ചിരിക്കുന്നത്. 6 അടിയിലേറെ ഉയരത്തിലാവും ദ്വീപെന്നാണ് വിവരം.

പാകിസ്താനോട് ചേർന്ന് കടലിൽ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന പ്രദേശത്ത് 25 ലേറെ എണ്ണക്കിണറുകൾ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ക്ൃത്രിമ ദ്വീപ് നിർമ്മാണം. പാക് പെട്രോളിയം കോർപറേഷന്റെ നേതൃത്വത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ. അടുത്തവർഷം ആദ്യത്തോടെ പ്രവർത്തനസജ്ജമാക്കാനാണ് ശ്രമം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group