Spread the love

ലാഹോര്‍: 2026ലെ ടി20 ലോകകപ്പില്‍ നിന്ന് സെമി ഫൈനല്‍ കാണാതെ പുറത്തായ പാകിസ്ഥാന്‍ ദേശീയ ടീമിനെതിരെ കടുത്ത സാമ്പത്തിക നടപടിയുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.

video
play-sharp-fill

ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ പരാജയപ്പെട്ട സ്‌ക്വാഡിലെ ഓരോ അംഗത്തിനും 50 ലക്ഷം പാകിസ്ഥാനി രൂപ (ഏകദേശം 16 ലക്ഷം ഇന്ത്യന്‍ രൂപ) വീതം പിഴ ചുമത്താനാണ് ബോര്‍ഡിന്റെ തീരുമാനം.

‘ദി എക്‌സ്പ്രസ് ട്രിബ്യൂണ്‍’ റിപ്പോര്‍ട്ട് പ്രകാരം, പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്വിയുടെ നേതൃത്വത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്താരാഷ്ട്ര തലത്തിലുള്ള പരാജയങ്ങളെ ബോര്‍ഡ് കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയൊരു മാറ്റമാണ് ഈ നടപടി സൂചിപ്പിക്കുന്നത്. പ്രധാന ഐസിസി ടൂര്‍ണമെന്റുകളില്‍ ടീം തുടര്‍ച്ചയായി പരാജയപ്പെടുന്നതില്‍ പിസിബി നേതൃത്വത്തിന് ക്ഷമ നശിച്ചിരിക്കുകയാണെന്ന് ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിന് ബോര്‍ഡ് നല്‍കുന്ന വിശദീകരണം ഇങ്ങനെ…

”വിജയിക്കുമ്പോള്‍ താരങ്ങള്‍ക്ക് വലിയ സാമ്പത്തിക പ്രതിഫലങ്ങളും ബോണസുകളും നല്‍കുന്നുണ്ടെങ്കില്‍, ടൂര്‍ണമെന്റിലെ അടിസ്ഥാന ലക്ഷ്യങ്ങള്‍ പോലും കൈവരിക്കാന്‍ കഴിയാതെ വരുമ്പോള്‍ അവര്‍ സാമ്പത്തിക പ്രത്യാഘാതങ്ങളും നേരിടണം.” ബോര്‍ഡ് വ്യക്തമാക്കി.