
പാകിസ്ഥാനെതിരെ ഡിജിറ്റല്‍ സ്ട്രൈക്ക്! ഇന്ത്യൻ സർക്കാരിന്‍റെ ആവശ്യപ്രകാരം നിരോധിച്ചത് 8000 എക്‌സ് അക്കൗണ്ടുകള്‍; കമ്പനി പറയുന്നത് ഇങ്ങനെ
ഡൽഹി: ജമ്മു ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ പാകിസ്ഥാൻ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആക്രമണങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ രംഗത്തും അവര്‍ക്ക് തിരിച്ചടി.
ഇന്ത്യൻ സർക്കാരിന്‍റെ ആവശ്യപ്രകാരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് ഇന്ത്യയില്‍ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാൻ തുടങ്ങി. കമ്പനിയുടെ ഗ്ലോബല്‍ ഗവണ്‍മെന്‍റ് അഫയേഴ്‌സ് ടീം തന്നെയാണ് ഈ വിവരം നല്‍കിയത്.
കമ്പനി പറയുന്നതനുസരിച്ച്, ഈ ഉത്തരവുകളില്‍ വ്യക്തമായി പറയുന്നത് എക്സ് ഈ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തില്ലെങ്കില്‍, കമ്പനിക്ക് കനത്ത പിഴ നേരിടേണ്ടിവരുമെന്നും ഇന്ത്യയിലെ ജീവനക്കാർക്ക് ജയിലില്‍ പോകേണ്ടിവരുമെന്നും ആണ്. ബ്ലോക്ക് ചെയ്ത അക്കൗണ്ടുകളില്‍ അന്താരാഷ്ട്ര മാധ്യമ സ്ഥാപനങ്ങളുടെയും ചില സെലിബ്രിറ്റികളുടെയും പ്രൊഫൈലുകളും ഉള്‍പ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിക്ക കേസുകളിലും ഈ അക്കൗണ്ടുകള്‍ ഏത് നിയമം ലംഘിച്ചുവെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ലെന്ന് എക്സ് പറഞ്ഞു. ഇന്ത്യയില്‍ പ്ലാറ്റ്‌ഫോമിന്‍റെ സേവനങ്ങള്‍ തുടരുന്നതിനായി ഈ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ മാത്രമേ ബ്ലോക്ക് ചെയ്യുന്നുള്ളൂ എന്ന് എക്സ് പറയുന്നു.