video
play-sharp-fill

കൊല്ലപ്പെട്ടവരുടെ പാൻ്റുകൾ വലിച്ചൂരിയ നിലയിലും സിബുകൾ തുറന്ന് അടിവസ്ത്രവും ജനനേന്ദ്രിയവും പുറത്ത് കാണുന്ന നിലയിലും; അപരിഷ്കൃതവും നിന്ദ്യവുമായ രീതിയിൽ മൃതദേഹത്തോട് പെരുമാറിയത്  മതം തിരിച്ചറിയാനാണെന്നും സംശയം; പഹൽഗാമിൽ ഭീകരർ നടത്തിയത് അതിനിന്ദ്യമായ കൊലപാതകമെന്ന് കൂടുതൽ റിപ്പോർട്ടുകൾ

കൊല്ലപ്പെട്ടവരുടെ പാൻ്റുകൾ വലിച്ചൂരിയ നിലയിലും സിബുകൾ തുറന്ന് അടിവസ്ത്രവും ജനനേന്ദ്രിയവും പുറത്ത് കാണുന്ന നിലയിലും; അപരിഷ്കൃതവും നിന്ദ്യവുമായ രീതിയിൽ മൃതദേഹത്തോട് പെരുമാറിയത് മതം തിരിച്ചറിയാനാണെന്നും സംശയം; പഹൽഗാമിൽ ഭീകരർ നടത്തിയത് അതിനിന്ദ്യമായ കൊലപാതകമെന്ന് കൂടുതൽ റിപ്പോർട്ടുകൾ

Spread the love

ന്യൂഡൽഹി: പഹൽഗാമിൽ ഭീകരർ നടത്തിയത് അതിനിന്ദ്യമായ കൊലപാതകമെന്ന് കൂടുതൽ റിപ്പോർട്ടുകൾ. കലിമ ചൊല്ലാൻ ആവശ്യപ്പെട്ടും പേര് ചോദിച്ചുമാണ് വിനോദസഞ്ചാരികളിലെ പുരുഷന്മാരെ ഭീകരർ നെറ്റിയിൽ വെടിയുതിർത്ത് കൊലപ്പെടുത്തിയതെന്ന് രക്ഷപെട്ടവർ വെളിപ്പെടുത്തിയിരുന്നു.

കൊല്ലപ്പെട്ട 26 പേരിൽ 20 പേരുടെയും മൃതദേഹങ്ങളിൽ പാൻ്റുകൾ വലിച്ചൂരിയ നിലയിലും സിബുകൾ തുറന്ന് അടിവസ്ത്രവും ജനനേന്ദ്രിയവും പുറത്ത് കാണുന്ന നിലയിലുമാണ് കിടന്നിരുന്നതെന്ന് മൃതദേഹങ്ങൾ വീണ്ടെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വെടിയേറ്റ് മരിച്ചവരുടെ ശരീരങ്ങൾ പരിശോധനയ്ക്കായി എത്തിച്ചപ്പോഴാണ് അരക്കെട്ടിന് താഴേക്ക് നഗ്നമായ നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നും റിപ്പോർട്ട് പറയുന്നു.

ബൈസരണിൽ നിന്നും മൃതദേഹം പുറത്തെത്തിക്കുന്നതിന് മുൻപായി തുണി കൊണ്ട് മൂടിയാണ് എടുത്തുകൊണ്ടുപോയതെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കൊലപ്പെടുത്തിയവരുടെ മതം തിരിച്ചറിയാനാണ് തീർത്തും അപരിഷ്കൃതവും നിന്ദ്യവുമായി രീതിയിൽ മൃതദേഹത്തോട് പെരുമാറിയതെന്ന് സംശയിക്കുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭീകരവാദികളിൽ ചിലർ പേര് ചോദിച്ചതിന് പിന്നാലെ മുസ്‌ലിമാണെന്ന് പറഞ്ഞവരോട് ആധാർ കാർഡുൾപ്പടെയുള്ള തിരിച്ചറിയൽ രേഖ ചോദിച്ചുവെന്നും ചിലരോട് കലിമ ചൊല്ലാൻ പറഞ്ഞുവെന്നും പാൻ്റുകൾ അഴിക്കാൻ പറഞ്ഞുവെന്നും രക്ഷപെട്ടവർ വെളിപ്പെടുത്തിയിരുന്നു. ഹിന്ദുക്കളാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ക്ലോസ് റേഞ്ചിൽ നിന്ന് വെടിയുതിർക്കുകയായിരുന്നുവെന്നും രക്ഷപെട്ടവർ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, ഭീകരാക്രമണം നടത്തിയവർക്കായുള്ള തിരച്ചിൽ സൈന്യം ഊർജിതമാക്കി. താഴ്വരയിൽ നിന്നും ഭീകരവാദികളോട് അനുഭാവം പ്രകടിപ്പിക്കുന്ന 70 പേരെ പിടികൂടിയിട്ടുണ്ട്. താൽ, പുൽവാമ, അനന്തനാഗ്, കുൽഗാം എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ ഇവരെ സംയുക്‌ത സേന വിശദമായി ചോദ്യം ചെയ്യുകയാണ്. കശ്‌മീരിൽ നിന്നുള്ള നാല് ഭീകരരുടെ വീടുകൾ ഇതിനകം പ്രാദേശിക ഭരണകൂടം തകർത്തു. ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.