ശബരിമല ഒരുക്കങ്ങളിൽ വീഴ്ചയെന്ന് ആരോപണം: മന്ത്രിയ്ക്ക് എരുമേലിയിൽ കരിങ്കൊടി: ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
സ്വന്തം ലേഖകൻ കോട്ടയം: ശബരിമല സീസണിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതിഷേധ വഴിയിൽ വീണ്ടും ബി.ജെ.പി. കഴിഞ്ഞ സീസണിന് സമാനമായി ഇക്കുറിയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന സൂചന ബി ജെ പി നൽകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി, എരുമേലിയിൽ ബിജെപി പ്രവർത്തകർ മന്ത്രി കടകം പള്ളി സുരേന്ദ്രനെ കരിങ്കൊടി കാട്ടി. ശബരിമല തീർത്ഥാടക ഒരുക്കങ്ങൾ മന്ദഗതിയിലാണന്ന് ആരോപിച്ചായിരുന്നു ഇത്തവണ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധവും കരിങ്കൊടിയും. രാവിലെ 9.45 ന് എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ശബരിമല അവലോകന യോഗത്തിന് എത്തിയതായിരുന്നു മന്ത്രി. മന്ത്രി യോഗത്തിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ അപ്രതീക്ഷിതമായി […]