നരേന്ദ്ര മോദി ശിവലിംഗത്തിലെ തേൾ എന്ന പരാമർശം ; അപകീർത്തി കേസിൽ ഹാജരാവാതിരുന്ന ശശി തരൂരിനെതിരെ അറസ്റ്റ് വാറന്റ്
സ്വന്തം ലേഖകൻ ദില്ലി: നരേന്ദ്ര മോദിയെ ശിവലിംഗത്തിലെ തേൾ എന്ന് പരാമർശിച്ച് അപകീർത്തി കേസിൽ ഹാജരാകാതിരുന്ന ശശി തരൂർ എംപിക്കെതിരെ അറസ്റ്റ് വാറന്റ്. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് നവീൻ കുമാർ കശ്യപാണ് തരൂരിനെതിരെ ജാമ്യം ലഭിക്കുന്ന വാറന്റ് നൽകിയത്. ശശി തരൂരിനൊപ്പം കോടതിയിൽ ഹാജരാകാതിരുന്നതിന് പരാതിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബറിനെതിരെയും കോടതി 500 രൂപ പിഴ ചുമത്തി. നവംബർ 27നകം കോടതിയിൽ ഹാജരായില്ലെങ്കിൽ ശശി തരൂരിനെ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. […]