ലോക്കര്‍ ഉടമകള്‍ ശ്രദ്ധിക്കുക…!, പുതിയ സുരക്ഷാ ചട്ടങ്ങളുമായി എച്ച്‌ഡിഎഫ്‌സി ബാങ്ക്

Spread the love

ബാങ്ക് ലോക്കർ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി എച്ച്‌ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കള്‍ക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

video
play-sharp-fill

വർദ്ധിച്ചുവരുന്ന ബാങ്ക് മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ കൊണ്ടുവന്ന ഈ പരിഷ്കാരങ്ങള്‍ അനുസരിച്ച്‌, ഇനി മുതല്‍ ലോക്കർ തുറക്കാൻ താക്കോലിനോടൊപ്പം ബയോമെട്രിക് ഒതന്റിക്കേഷനും നിർബന്ധമാകും.

 

ആധാർ അധിഷ്ഠിതമായ വിരലടയാളമോ ഐറിസ് സ്കാനോ പരിശോധിച്ച ശേഷം മാത്രമായിരിക്കും ഉപഭോക്താക്കളെ ലോക്കർ റൂമിലേക്ക് പ്രവേശിക്കാൻ അനുവദിക്കുക. ലോക്കറുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും സുരക്ഷ ഉറപ്പാക്കാനുമായി ലോക്കർ റൂമിന് പുറത്ത് സ്ഥിരമായി ഒരു ഉദ്യോഗസ്ഥനെ നിയമിക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സുരക്ഷാ ക്രമീകരണങ്ങള്‍ക്കൊപ്പം ലോക്കർ വാടകയിലും ബാങ്ക് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 2026 ഏപ്രില്‍ 1 മുതല്‍ മെട്രോ നഗരങ്ങളിലെ ലോക്കറുകള്‍ക്ക് പുതിയ നിരക്ക് നിലവില്‍ വരും. ഇതനുസരിച്ച്‌ ചെറിയ ലോക്കറുകള്‍ക്ക് 5,000 രൂപയും വലിയ ലോക്കറുകള്‍ക്ക് 15,000 രൂപയുമായിരിക്കും വാർഷിക വാടക.

 

ലോക്കർ കരാറുകളില്‍ ഒപ്പിടാത്തവർ എത്രയും വേഗം അത് പൂർത്തിയാക്കണമെന്നും ബാങ്ക് നിർദ്ദേശിക്കുന്നു. ലോക്കറുകളില്‍ ആഭരണങ്ങളും രേഖകളും മാത്രം സൂക്ഷിക്കണമെന്നും പണമോ ആയുധങ്ങളോ ലഹരിവസ്തുക്കളോ വെക്കാൻ പാടില്ലെന്നും ഉപഭോക്താക്കള്‍ ഓർക്കേണ്ടതുണ്ട്.

 

കൂടാതെ, ബാങ്കിന്റെ വീഴ്ച മൂലം ലോക്കറിലെ സാധനങ്ങള്‍ക്ക് എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ വാടകയുടെ നൂറ് മടങ്ങ് വരെ നഷ്ടപരിഹാരം നല്‍കാൻ ആർബിഐ നിയമപ്രകാരം ബാങ്ക് ബാധ്യസ്ഥരാണെന്ന കാര്യവും ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്.