play-sharp-fill

സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം കവർന്നു ; പ്രതി പിടിയിലായത് 25 വർഷത്തിന് ശേഷം

  സ്വന്തം ലേഖിക കോട്ടയം: സര്‍വ്വീസ് സഹകരണ ബാങ്കില്‍ 12 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയ കേസില്‍ 25 വര്‍ഷത്തിനു ശേഷം മുന്‍ സെക്രട്ടറി പിടിയിലായി. ഏറത്ത് സർവീസ് സഹകരണ ബാങ്കിൽ നിന്നും 12 ലക്ഷം രൂപ കവർന്ന തുവയൂര്‍ വടക്ക് പ്ലാവറ വീട്ടില്‍ മോഹനചന്ദ്രന്‍ (66) ആണ് തൃശൂര്‍ മാള കുഴൂരിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് പിടിയിലായത്. പത്തനംതിട്ട വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ 1996 മുതല്‍ അന്വേഷണം നടത്തിവന്ന കേസാണിത്. സെക്രട്ടറിയായിരിക്കുമ്പോൾ തന്നെ സ്വര്‍ണ പണയത്തിലും സ്ഥിര നിക്ഷേപത്തിലും ഇയാള്‍ […]

പുരുഷൻമാരുടെ വിവാഹപ്രായത്തിൽ മാറ്റം വരുന്നു ; സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനൊരുങ്ങി മോദി സർക്കാർ

  സ്വന്തം ലേഖിക ദില്ലി: പുരുഷൻമാരുടെ വിവാഹ പ്രായത്തിൽ മാറ്റം വരുത്തിയേക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കും വിവാഹ പ്രായം തുല്യമാക്കാനാണ് ആലോചന. 18 വയസ് തികഞ്ഞാൽ പുരുഷൻമാർക്ക് വിവാഹം ചെയ്യാൻ അനുമതി നൽകുന്ന തരത്തിൽ നിയമ ഭേദഗതി വരുമെന്നാണ് റിപ്പോർട്ട്. 2006ലെ ശൈശവ വിവാഹ നിരോധന നിയമ പ്രകാരം പുരുഷൻമാരുടെ വിവാഹ പ്രായം 21 ഉം സ്ത്രീകളുടെത് 18 ഉം ആണ്. ഇതിൽ മാറ്റം വരുത്താനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഒക്ടോബർ 18ന് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മന്ത്രാലയ സമിതി വിഷയം ചർച്ച ചെയ്തിരുന്നുവെന്ന് ദി […]

വർഷങ്ങളായി കുട്ടികൾ ഇല്ലാത്തതിൽ വിഷമിക്കുന്ന ആളാണ് ഞാൻ എന്നാൽ ഇനി എനിക്ക് മക്കൾ വേണ്ട ; ആ കുട്ടികൾക്ക് നീതി ലഭിക്കണം : നടൻ സാജു നവോദയ

  സ്വന്തം ലേഖകൻ പാലക്കാട് : വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന് നടൻ സാജു നവോദയ. വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുത്തെവിട്ട നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി കുട്ടികളില്ലാത്തതിൽ ഏറെ വിഷമിക്കുന്ന ആളാണ് താനെന്നും ഇനി കുട്ടികൾ വേണ്ട എന്നുമാണ് ചിന്തിക്കുന്നതെന്നും സാജു നവോദയ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി പറഞ്ഞു. ‘ഏറെ വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാൻ. അതിൽ വലിയ വിഷമവും ഉണ്ട്. എന്നാൽ, ഇനി തനിക്കു മക്കൾ വേണ്ട എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിർത്താൻ പറ്റില്ല. […]

പോസ്റ്റുമോർട്ടം നിയമപ്രകാരമല്ല നടക്കുന്നത് ; റീ പോസ്റ്റുമോർട്ടം വേണമെന്ന് ബന്ധുക്കൾ ; ശ്രീമതിയുടെ ശരീരത്തിൽ നിന്ന് അഞ്ച് വെടിയുണ്ടകൾ കണ്ടെത്തി

  സ്വന്തം ലേഖിക പാലക്കാട്: അട്ടപ്പാടി മേലെ മഞ്ചിക്കണ്ടി വനത്തിൽ തണ്ടർബോൾട്ട് സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ടു മാവോയിസ്റ്റുകളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി. തമിഴ്‌നാട് സ്വദേശി കാർത്തി, ചിക്മഗളൂരു സ്വദേശി ശ്രീമതി എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റുമോർട്ടം നടത്തിയത്. ശ്രീമതിയുടെ ശരീരത്തിൽനിന്ന് അഞ്ചു വെടിയുണ്ടകളാണ് കണ്ടെത്തിയത്. പോസ്റ്റുമോർട്ടം നടപടികൾ നിയമപ്രകാരമല്ല നടക്കുന്നതെന്ന് കാർത്തിയുടെ ബന്ധുക്കൾ ആരോപിച്ചു. റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ഇവർ പാലക്കാട് കലക്ടർക്ക് അപേക്ഷ നൽകി. പോസ്റ്റുമോർട്ടത്തിനു മുൻപ് മൃതദേഹം കാണാനോ തിരിച്ചറിയാനോ സമ്മതിച്ചില്ലെന്ന് കാർത്തിയുടെയും മണിവാസകന്റെയും ബന്ധുക്കൾ ആരോപിക്കുന്നു. പ്രമുഖ മാവോവാദി നേതാവ് കർണാടക […]

മാവോയിസ്റ്റ്‌ വേട്ട : ‘വർഗ്ഗബോധം എന്നൊന്നുണ്ട് , കൊലചെയ്യപ്പെട്ടത് സഖാക്കളാണ് ‘ ; ഡിവൈഎഫ്‌ഐയിൽ നിന്ന് രാജി വച്ച് ജില്ലാ കമ്മറ്റി നേതാക്കൾ

  സ്വന്തം ലേഖകൻ പാലക്കാട്: അട്ടപ്പാടിയിൽ നാല് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎമ്മിൽ നിന്നും രാജി. ഡിവൈഎഫ്ഐ അഗളി മേഖലാ സെക്രട്ടറി അമൽദവ് സി ജെ, കൊല്ലം എസ്എഫ്ഐ മുൻ ജില്ലാകമ്മിറ്റി അംഗം എസ് യാസിൻ എന്നിവരാണ് രാജിവെച്ചത്. ‘ഡിവൈഎഫ്‌ഐ,സിപിഐഎം സംഘടനകളിൽ നിന്ന് ഞാൻ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം’ ?എന്നായിരുന്നു അമൽ ദേവ് ഫേസ്ബുക്കിൽ കുറിച്ചത്. മാവോയിസ്റ്റ് വേട്ടയിൽ രോഷം പ്രകടിപ്പിച്ച് 6 […]

സന്തോഷ് ട്രോഫി ഫുട്‌ബോൾ ; കേരള ടീമിനെ ഇനി ഗോൾകീപ്പർ വി. മിഥുൻ നയിക്കും

  സ്വന്തം ലേഖകൻ കൊച്ചി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ദക്ഷിണ മേഖലാ യോഗ്യതാ മത്സരങ്ങളിലേക്കുള്ള ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. ബിനോ ജോർജാണ് ടീമിന്റെ മുഖ്യപരിശീലകനാകുക. ടീമിനെ ഗോൾകീപ്പർ വി.മിഥുൻ ഇനി നയിക്കും. കഴിഞ്ഞ നാലു സീസണായി കേരള ടീമിൽ അംഗമാണ് മിഥുൻ. ടീമിലെ ഏറ്റവും മുതിർന്ന താരം കൂടിയാണ് മിഥുൻ. ടീം: ഗോൾകീപ്പർമാർ: വി.മിഥുൻ, സച്ചിൻ സരേഷ് (അണ്ടർ 21), ഡിഫൻഡർമാർ: അജിൻ ടോം (അണ്ടർ 21), അലക്‌സ് സജി (അണ്ടർ 21), റോഷൻ വി.ജിജി (അണ്ടർ 21), ശ്രീരാഗ്.വി.ജി, വിബിൻ തോമസ്, […]

ഇത് കോൺഗ്രസാണ് സഹോദരി, ഫാസിസം എസ്എഫ്‌ഐയിലേ നടക്കൂ ; മേയർ സൗമിനി ജെയിനിനെതിരെ ഹൈബി ഈഡൻ

  സ്വന്തം ലേഖിക കൊച്ചി: മേയർ സൗമിനി ജെയിനെ പരോക്ഷമായി വിമർശിച്ച് ഹൈബി ഈഡൻ എംപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സൗമിനി ജെയിൻ തേവര കോളേജിലെ പഴയ എസ്എഫ്ഐക്കാരിയാണെന്നും കോൺഗ്രസിന്റെ സംസ്‌കാരം പഠിക്കാൻ ഒമ്പത് കൊല്ലം മതിയാകില്ലെന്നുമാണ് ഹൈബിയുടെ വിമർശനം. സൗമിനി ജെയിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. ‘ഇത് കോൺഗ്രസാണ് സഹോദരി..തേവര കോളേജിലെ പഴയ എസ്എഫ്ഐകാരിക്ക് ഒമ്പത് വർഷം മതിയാവില്ല ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സംസ്‌കാരവും ചരിത്രവും പഠിക്കാൻ. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂ… ഇത് കോൺഗ്രസാണെന്നും ഹൈബി ഈഡൻ പറയുന്നു’. നേരത്തെ ഉപതിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയും […]

തീവ്രന്യൂനമർദം : വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും, കടൽ അതിപ്രക്ഷുബ്ദമാകും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തീവ്രന്യൂന മർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ ലക്ഷദ്വീപ് മാലിദ്വീപ്‌കോമോറിൻ ഭാഗത്തായി രൂപപ്പെട്ടിരുന്ന ന്യൂനമർദം തീവ്രന്യൂനമർദമായി മാറിയതായി കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ്. ഇതിനെ തുടർന്നു കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ (ചില സമയങ്ങളിൽ 60) വരെയായിരിക്കും. നിലവിൽ മാലദ്വീപിൽ നിന്ന് വടക്ക്കിഴക്കായി 390 കിലോമീറ്റർ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്ന് 390 കിലോമീറ്റർ ദൂരെയുമാണ് തീവ്രന്യൂനമർദത്തിന്റെ സ്ഥാനം. […]

ഉഗാണ്ടയിലും ചെക്കോസ്ലോവാക്യയിലും എന്തെങ്കിലും സംഭവിച്ചാൽ പ്രതികരിക്കും ; വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്‌ഐയ്ക്ക് എതിരെ ലുക്ക് ഔട്ട് നോട്ടീസ്

  സ്വന്തം ലേഖിക തൃശൂർ: വാളയാർ പീഡനക്കേസിൽ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്. തൃശൂർ സ്വരാജ് റൗണ്ടിലും നഗരപരിസരത്തും ഡിവൈഎഫ്ഐക്കെതിരേ ലുക്കൗട്ട് നോട്ടീസ് പതിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ ലാലൂരിൻറെ നേതൃത്വത്തിലാണ് ലുക്കൗട്ട് നോട്ടീസ് പതിച്ചിരിക്കുന്നത്. ഉഗാണ്ട, പോളണ്ട്, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളിൽ എന്തെങ്കിലും സംഭവിച്ചാൽ ഉടൻ പ്രതികരണവുമായി എത്തുന്ന ഡിവൈഎഫ്ഐ നേതാക്കൾ വാളയാറിൽ എന്താണ് പ്രതികരിക്കാത്തത്. നേതാക്കളെ എവിടെയെങ്കിലും കണ്ടുകിട്ടിയാൽ ഉടൻ എകെജി സെൻററിൽ ഏൽപ്പിക്കണമെന്നും നോട്ടീസിൽ പറയുന്നു.

ടയർ വിവാദം ; കാള പെറ്റെന്ന് ഘോഷിക്കുന്നവർ കൈയിലെ കയറുമായി ഇങ്ങോട്ട് വരണ്ട, വിവാദങ്ങൾക്ക് മറുപടിയുമായി എം. എം മണിയുടെ ഫെസ്ബുക്ക് പോസ്റ്റ്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തിന്റെ ടയർ മാറ്റിയതുമായി ബന്ധപ്പെട്ട് വിവരാവകാശ രേഖകൾ പുറത്തുവന്നതോടെ നിരവധി വിവാദങ്ങളാണ് വൈദ്യുത മന്ത്രിയ്‌ക്കെതിരെ ഉയർന്നുവന്നിരിക്കുന്നത്. ഇതോടൊപ്പം ട്രോളന്മാരും അവരുടെ പതിവ് പണി തുടങ്ങിയിട്ടുണ്ട്. ടയർ വിവാദത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി വൈദ്യുത മന്ത്രി എം.എം. മണി രംഗത്ത് വന്നിരിക്കുകയാണ്. വിവരാവകാശ കണക്കിൽ ടയറിന്റെ എണ്ണം മാത്രമാണ് പറയുന്നത്. എത്ര ദൂരം വണ്ടി ഓടിയെന്ന് പറയുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ പത്തുതവണയായി 34 ടയറാണ് മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ മാറ്റിയതെന്ന രേഖ […]