അരിയിൽ തളിച്ചത് കൊടും വിഷം: ഏറ്റുമാനൂരിലെ കൊച്ചുപുരയ്ക്കൽ ട്രെഡേഴ്‌സിന്റെ ലൈസൻസ് റദ്ദാകും; അഞ്ചു ഗോഡൗണുകളും സ്ഥാപനവും അടച്ചു പൂട്ടും
സ്വന്തം ലേഖകൻ ഏറ്റുമാനൂർ: അരിയിൽ കൊടും വിഷം കലർത്തി വിൽക്കുന്ന ഏറ്റുമാനൂരിലെ സ്ഥാപനം അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. ഏറ്റുമാനൂർ പേരൂർ കവലയിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്സ് എന്ന അരിക്കടയാണ് അടച്ചു പൂട്ടാൻ ഭക്ഷ്യസുരക്ഷാ വിഭാഗവും, ഏറ്റുമാനൂർ നഗരസഭയും നോട്ടീസ് നൽകിയത്. അതിരമ്പുഴ റോഡിൽ പ്രവർത്തിക്കുന്ന ഇവരുടെ അഞ്ചു ഗോഡൗണുകളും അടച്ചു പൂട്ടാൻ നിർദേശം നൽകിയിട്ടുണ്ട്. 81 ചാക്കുകളിലായി 1660 കിലോ അരിയിലാണ് ഇവർ കൊടും വിഷമായ അലുമിനിയം ഫോസ്‌ഫേഡ് കലർത്തിയത്. അരിച്ചാക്ക് ഇറക്കിയ ചുമട്ട് തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് അരിയിൽ മായം […]