play-sharp-fill

പി.ജെ.ജോസഫ് യുഡിഎഫിനെ വഞ്ചിക്കുന്നു- ജോസ് കെ.മാണി

  സ്വന്തം ലേഖകൻ കോട്ടയം : പി.ജെ.ജോസഫ് വഞ്ചിക്കുന്നതു കേരളാ കോൺഗ്രസിനെ മാത്രമല്ല യുഡിഎഫിനെ തന്നെയാണെന്നു കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ.മാണി.കേരളാ കോൺഗ്രസിന്റെ ഭരണഘടനയനുസരിച്ചു ചെയർമാന്റെ മരണം മൂലമുണ്ടാകുന്ന ഒഴിവ് ആബ്സെൻസല്ല എന്നും കൺസെൻസസ് എന്നു പറയുന്നതു ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്നും ഇടുക്കി ജില്ലാ കോടതി വിധിയിൽ പറഞ്ഞിരിക്കുന്നതു പി.ജെ. ജോസഫ് ബോധപൂർവം മറച്ചു വച്ചു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന യാതൊരു പ്രവർത്തനവും നടത്തരുതെന്നു യുഡിഎഫ് ഘടകകക്ഷി നേതാക്കൾ ഉപദേശിച്ചിരുന്നതുകൊണ്ടാണ് ഞങ്ങൾ ജോസഫിന്റെ ആരോപണങ്ങൾക്ക് അതേ നാണയത്തിൽ തന്നെ മറുപടി നല്കാതിരുന്നത്-ജോസ് കെ.മാണി […]

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ

  സ്വന്തം ലേഖകൻ ന്യൂ​ഡ​ല്‍​ഹി: നെ​ഹ്റു കു​ടും​ബ​ത്തി​ന്‍റെ എ​സ്പി​ജി സു​ര​ക്ഷ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി കേ​ന്ദ്രം. സോണിയ ഗാന്ധി,പ്രിയങ്ക ഗാന്ധി,രാഹുല്‍ ഗാന്ധി എന്നിവരുടെ എസ്പിജി സുരക്ഷ പിന്‍വലിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നീങ്ങുന്നതെന്നും, പകരം സി.ആര്‍.പി.എഫ് സുരക്ഷ നല്കാന്‍ ആലോചിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ആഭ്യന്തര വകുപ്പിന്‍റെ വാര്‍ഷിക അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. നെഹ്റു കുടുംബം നിലവിലെ സാഹചര്യത്തില്‍ സുരക്ഷാഭീഷണി നേരിടുന്നില്ലെന്ന് യോഗം വിലയിരുത്തി. നി​ല​വി​ല്‍ വി​ദേ​ശ​യാ​ത്ര​ക​ളി​ല്‍ നെ​ഹ്റു കു​ടും​ബം എ​സ്പി​ജി സു​ര​ക്ഷ ഉ​പ​യോ​ഗി​ക്കാ​റി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി, സോ​ണി​യ ഗാ​ന്ധി, രാ​ഹു​ല്‍​ ഗാ​ന്ധി, പ്രി​യ​ങ്ക ​ഗാ​ന്ധി […]

നവജാത ശിശുവിന്റെ മൃതദേഹത്തോടും ക്രൂരത : പൊതുശ്മശാനത്തിൽ സംസ്‌കരിക്കാൻ സ്ഥലം നൽകാതെ നഗരസഭ ; നഗരസഭ മുഖം തിരിച്ചപ്പോൾ കുഴിയെടുത്ത് മറവ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം : നവജാത ശിശുവിന്റെ മൃതദേഹം മറവ് ചെയ്യാൻ എത്തിയ പൊലീസിനു മുന്നിൽ മൃതദേഹം വച്ച് വിലപേശി നഗരസഭ. തരിമ്പും കരുണയില്ലാതെ , പിഞ്ചു കുഞ്ഞിന്റെ മൃതദേഹം വച്ച് വില പറഞ്ഞ നഗരസഭയ്ക്ക് മുന്നിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ പൊലീസ് നിന്നു. യൂണിഫോമിൽ നഗരസഭ ഓഫിസിന് മുന്നിൽ ധർണ ഇരിക്കേണ്ടി വരുമെന്ന എസ്‌ഐ അനൂപ് സി നായരുടെ ഭീഷണിയ്ക്ക് മുന്നിൽ നഗരസഭ വഴങ്ങി. എന്നാൽ , സ്ഥലം വിട്ടു നൽകിയെങ്കിലും തൊഴിലാളികളെ നഗരസഭ വിട്ട് നൽകാൻ തയ്യാറാകാതിരുന്നതോടെ , എ.എസ്.ഐ സാബു യൂണിഫോമിൽ […]

യുഎപിഎ അറസ്റ്റ് : കേസിൽ ഇടപെടേണ്ടെന്ന് തീരുമാനം ; അലനെയും താഹയേയും കൈയൊഴിഞ്ഞു സിപിഎം

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുഎപിഎ കേസിൽ അറസ്റ്റിലായ അലനും താഹയ്ക്കും വേണ്ടി സിപിഎം ഇടപെടേണ്ടെന്ന് തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. യുഎപിഎ സമിതി ഇക്കാര്യത്തിൽ തീരുമാനം എടുക്കട്ടേയെന്ന് സിപിഎം തീരുമാനിച്ചു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കൾ അറസ്റ്റിലാകുകയും യുഎപിഎ ചുമത്തുകയും ചെയ്ത സാഹചര്യം വളരെ ഗുരുതരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി തന്നെ ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിനാലാണ് രാഷ്ട്രീയമായ ഇടപെടൽ വേണ്ടെന്ന് തീരുമാനിച്ചത്. അതേസമയം പിടിയിലായ രണ്ട് പേർക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് കോഴിക്കോട് […]

കുടുംബകലഹം ; ഭാര്യയെ കഴുത്തറുത്ത് കൊന്നതിന് ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

പത്തനംതിട്ട: മലയാലപ്പുഴയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലയാലപ്പുഴ സ്വദേശി ഹരി, ഭാര്യ ലളിത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഹരി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഹരിയുടെ മൃതദേഹം സ്വീകരണ മുറിയിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യ ലളിതയുടെ മൃതദേഹംകിടപ്പുമുറിയിൽ കഴുത്തറുത്ത നിലയിലുമാണ് കണ്ടത്. കോടാലി ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭാര്യാഭർത്താക്കൻമാർ തമ്മിൽ കുടുംബകലഹം ഉണ്ടായിരുന്നതായും പോലീസ് വ്യക്തമാക്കുന്നു. കിണറ്റിൽ വെള്ളം കോരുന്നതിനായി […]

എയർടെൽ 3ജി സേവനങ്ങൾ നിർത്തലാക്കി ; നട്ടം തിരിഞ്ഞ് ഉപയോക്താക്കൾ

  സ്വന്തം ലേഖിക കൊച്ചി: എയർടെൽ കേരളത്തിൽ 3ജി സേവനങ്ങൾ നിർത്തലാക്കുന്നു. 3ജി ഒഴിവാക്കി 4ജിയിലേക്ക് മാറാനാണ് കമ്ബനിയുടെ പുതിയ തീരുമാനം. എയർടെലിന്റെ കേരളത്തിലെ എല്ലാ ബ്രോഡ്ബാൻഡ് സേവനങ്ങളും ഇനി ഹൈസ്പീഡ് 4ജി നെറ്റ്വർക്കിലായിരിക്കും ലഭിക്കുക. എയർടെലിന്റെ 3ജി ഉപഭോക്താക്കളെ 4ജിയിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്. അതേസമയം, എയർടെൽ കേരളത്തിലെ 2ജി സേവനങ്ങൾ തുടരും. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ആവശ്യം മുൻ നിർത്തിയാണിത്. ഇതിനോടകം തന്നെ 3ജി ഉപയോഗിക്കുന്ന എല്ലാ ഉപഭോക്താക്കളെയും വിവരം അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളോട് ഹാൻഡ് സെറ്റുകളും സിമ്മുകളും അപ്ഗ്രേഡ് ചെയ്യാനും അഭ്യർത്ഥിച്ചിട്ടുണ്ട്. […]

രാജ്യത്ത് ഏറ്റവും കൂടുതൽ ബഹുമാനിക്കപ്പെടുന്ന നേതാവാണ് അദ്വാനി ; മുതിർന്ന ബി.ജെ.പി നേതാവിന് എൽ. കെ അദ്വാനിക്ക് ജന്മദിനാംശസകൾ നേർന്ന് നരേന്ദ്ര മോദി

  ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിക്ക് ജന്മദിനാശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഏറ്റവും ബഹുമാനിക്കപ്പെടുന്ന മുതിർന്ന നേതാവാണ് അദ്വാനിയെന്ന് മോദി ട്വീറ്റ് ചെയ്തു. ബിജെപിയെ വളർത്തിയെടുക്കുന്നതിനായി പതിറ്റാണ്ടുകളോളം അദ്വാനി പരിശ്രമിച്ചെന്നും മോദി കൂട്ടിച്ചേർത്തു. ‘ രാജ്യത്തെ പൗരന്മാരുടെ ഉന്നമനത്തിനായി ശ്രീ ലാൽ കൃഷ്ണ അദ്വാനി നൽകിയ സംഭവാനകളെ ഇന്ത്യ എന്നും സ്മരിക്കും. ഈ ജന്മദിനത്തിൽ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുമായി പ്രാർത്ഥിക്കുന്നു’ എന്ന് മോദി കുറിച്ചു. ബിജെപിക്ക് കരുത്തും രൂപവും നൽകുന്നതിനായി പതിറ്റാണ്ടുകൾ […]

ബാലികാ പീഡനം പതിവാക്കി സിപിഎം നേതാക്കൾ ; എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ

  സ്വന്തം ലേഖകൻ കൂത്തുപറമ്പ് : സ്‌കൂൾ കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ചൈൽഡ് ലൈനിന്റെ പരാതിയിലാണ് അറസ്റ്റ്. മൈലാടി ബ്രാഞ്ച് സെക്രട്ടറി അഞ്ചരക്കണ്ടി കൊളത്തുമലയിലെ പ്രജിത്ത് ലാൽ നിവാസിൽ പ്രജിത്ത് ലാൽ(30)നെയാണ് കൂത്തുപറമ്പ്് പോലീസ് അറസ്റ്റു ചെയ്തത്. ഒരു സ്‌കൂളിലെ രണ്ടു വിദ്യാർഥിനികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ചൈൽഡ് ലൈൻ നൽകിയ കൗൺസിലിങ്ങിനിടെയാണ് എട്ടാം ക്ലാസുകാരിയായ പതിമൂന്നുകാരി പീഡന വിവരം വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് ചൈൽഡ് ലൈനിന്റെ റിപ്പോർട്ടിൽ പോക്സോ വകുപ്പു പ്രകാരം ഇയാൾക്കെതിരെ […]

സ്‌കൂൾ കായികമേളയിൽ വീണ്ടും ഹാമർ അപകടം ; ഹാമർ സ്ട്രിങ്ങ് പൊട്ടി വീണ് വിദ്യാർത്ഥിക്ക് പരിക്ക്

  കോഴിക്കോട് : ഹാമർ വീണ് പരിക്കേറ്റ അഫീലിന്റെ മരണത്തിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് തന്നെ വീണ്ടുമൊരു ഹാമർ അപകടം. കോഴിക്കോട് റവന്യു ജില്ലാ സ്‌കൂൾ കായിക മേളക്കിടെയാണ് അപകടമുണ്ടായത്. ഹാമർ എറിയാനുള്ള ശ്രമത്തിനിടെ സ്ട്രിങ് പൊട്ടി ഹാമർ വീഴുകയായിരുന്നു. പ്ലസ് ടു വിദ്യാർത്ഥി ടി.ടി മുഹമ്മദ് നിഷാദിന്റെ ഇടത് കയ്യിലെ വിരൽ ഒടിഞ്ഞു. ഹാമറിന്റെ സ്ട്രിങ് പൊട്ടിയതോടെ വിദ്യാർത്ഥി കാലുതെറ്റി വീഴുകയായിരുന്നു. സബ് ജില്ലയിൽ അഞ്ച് കിലോയാണ് എറിഞ്ഞത്. റവന്യു ജില്ലയിൽ ഏഴര കിലോയാണ് തന്നത്. അതിന്റെ ഭാരം അധികമായി സ്്ട്രിങ്ങ് പൊട്ടി […]

പുലികാരണവർ ചാത്തുണ്ണി വിടവാങ്ങി

  തൃശൂർ : ആറ് പതിറ്റാണ്ടുകളായി തൃശൂർ പുലികളിയിൽ വേഷമിട്ട മുതിർന്ന പുലിക്കളി കലാകാരൻ ചാത്തുണ്ണി (78) നിര്യാതനായി. വാർധക്യസഹജമായ രോഗത്താൽ കല്ലൂരിലെ വീട്ടിലാണ് അന്ത്യം സംഭവിച്ചത്. പതിനാറാം വയസ്സിൽ പുലിവേഷം കെട്ടി തുടങ്ങിയ ചാത്തുണ്ണി തുടർച്ചയായി എല്ലാവർഷവും പുലിവേഷം കെട്ടാറുണ്ട്. എന്നാൽ ശാരീരിക അവശതയാൽ ഈ വർഷം പുലിവേഷം കെട്ടാനായില്ല.അയ്യന്തോളിലായിരുന്നു നേരത്തെ താമസം.കടബാധ്യതമൂലം അയ്യന്തോളിലെ വീട് ചാത്തുണ്ണിക്ക് വിൽക്കേണ്ടിവന്നു. പുതിയ സ്ഥലത്തിന് തൃശ്ശൂർ നഗരത്തിൽ വലിയ വിലയായതിനാൽ കല്ലൂർ നായരങ്ങാടിയിലാണ് നിലവിൽ താമസിച്ചിരുന്നത്. ‘ പുലികൊട്ടും പനതേങ്ങും’ എന്ന അസുരതാളം വീണാൽ ചാത്തുണ്ണിയുടെ […]