play-sharp-fill

ട്രാക്റ്ററുകളിൽ സ്ഫോടക വസ്തുക്കൾ എത്തിക്കും ; ഭക്തരുടെ വേഷത്തിൽ തീവ്രവാദികളും മാവോയിസ്റ്റുകളും ശബരിമലയിൽ നുഴഞ്ഞുകയറും ; പൊലീസിന്റെ രഹസ്യന്വേഷണ റിപ്പോർട്ട് പുറത്ത്

  സ്വന്തം ലേഖകൻ തിരുവനന്തപുരം: ഈ വർഷത്തെ മണ്ഡല മകരവിളക്ക് സീസണിൽ ശബരിമല ക്ഷേത്രത്തിലെ തീവ്രവാദികളും മാവോയിസ്റ്റുകളും ലക്ഷ്യമിടുമെന്ന് പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ട്. ഭക്തരുടെ വേഷത്തിൽ മാവോയിസ്റ്റുകളും തീവ്രവാദികളും ക്ഷേത്രത്തിൽ എത്തുമെന്നും അതീവജാഗ്രത പുലർത്തണമെന്നും റിപ്പോർട്ടിൽ വ്യക്തമാകക്കുന്നു. ട്രാക്റ്റർ വഴി സന്നിധാന പരിസരത്തേക്ക് സ്ഫോടക വസ്തുക്കൾ എത്തിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ, ഇത്തരം ട്രാക്റ്ററുകളെല്ലാം കർശന പരിശോധനയ്ക്കു വിധേയമാക്കണം. ഡോളിയിൽ വരുന്നവരേയും കാക്കി പാന്റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീർഥാടകരുടെ വിവരങ്ങൾ ശേഖരിക്കണം. സന്നിധാനത്തേക്കുള്ള കാനനപാതയായ പുല്ലുമേടിൽ പട്രോളിങ് ശക്തമാക്കണം. […]

ചിറ്റൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് വിദ്യാർത്ഥികളടക്കം 34 പേർക്ക് പരിക്ക്

  സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ചിറ്റൂരിൽ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. അപകടത്തിൽ 34 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കല്യാണ പേട്ടയിൽ നിന്നും പാലക്കാട് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കോരിയാർ ചള്ളയിൽ വെച്ചാണ് അപകടം. ഫയർ ഫോഴ്സും പോലീസും സമീപവാസികളും ചേർന്നാണ് ബസിനകത്ത് അകപ്പെട്ടവരെ പുറത്തെടുത്തത്. നിയന്ത്രണം വിട്ട ബസ് റോഡിനു വലതു വശത്തെ വൈദ്യുതി പോസ്റ്റിലിടിച്ചശേഷമാണ് മറിഞ്ഞത്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. ഇവരിൽ ആരുടെയും നില ഗുരുതരമല്ല എന്നാണ് റിപ്പോർട്ട്. […]

ചിത്രങ്ങൾ തിരയാൻ പുതിയ വെബ്‌സൈറ്റ് ; ‘വിക്കിവ്യൂ’

  സ്വന്തം ലേഖകൻ കൊച്ചി : വിക്കിപീഡിയ കൂടതെ ലോകത്ത് വിക്കിവ്യൂ എന്ന പുതിയ വെബ്സൈറ്റ് വരുന്നു. വിക്കിമീഡിയ കോമൺസിൽ ചിത്രങ്ങൾ തിരയുന്നത് എളുപ്പമാക്കുന്ന വെബ്സൈറ്റാണിത്. ബർലിനിലെ ജർമ്മൻ യൂണിവേഴ്സിറ്റിയായ എച്ച്ടിഡബ്ലുവിലെ ഒരു സംഘം ഗവേഷകരാണ് വെബ്സൈറ്റ് കണ്ടെത്തിയത്. വിവിധ ലൈസൻസുകൾക്ക് കീഴിൽ പങ്കിട്ട ചിത്രങ്ങൾ കൂടുതൽ എളുപ്പത്തിൽ ഉപയോക്താക്കളെ കണ്ടെത്താൻ സഹായിക്കുന്ന ഒന്നിലധികം സൈറ്റുകളിൽ ഒന്നാണ് വിക്കിവ്യൂ. ഗ്രിഡ് അടിസ്ഥാനമാക്കിയുള്ള ഇമേജ് ഫലങ്ങൾ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന 2 ഡി ഇമേജ് മാപ്പ്, സൂം ഇൻ ചെയ്യാനും പുറത്തേക്കും സൂം ഔട്ട് ആക്കാനുമായി വിക്കിവ്യൂവിന് […]

കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

  കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് കാറിലിടിച്ച് കാർ യാത്രികരായ ഉദ്യോഗസ്ഥ ദമ്പതികൾ മരിച്ചു. കൊല്ലം കടമ്പാട്ടുകോണത്ത് തിങ്കളാഴ്ച രാവിലെയാണ് കാറും കെ. എസ്. ആർ.ടി.സി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. തിരുവനന്തപുരം ജില്ലാ കാഞ്ഞിരംകുളം പി.ഡബ്ല്യൂ.ഡി റോഡ് സെക്ഷൻ ഓഫീസ് ഓവർസിയറായ നെയ്യാറ്റിൻകര ഊരൂറ്റുകാല തിരുവോണത്തിൽ രാഹുൽ എസ്.നായർ (30), തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗം ഓവർസിയറായ സൗമ്യ (25) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചൽ സ്വദേശിനിയാണ് സൗമ്യ. തിരുവനന്തപുരത്തുനിന്നും കൊല്ലത്തേക്ക് വരികയായിരുന്ന ഇവർ സഞ്ചരിച്ച കാർ തിരുവനന്തപുരത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. […]

സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമം ; യുവാവ് പിടിയിൽ

  കൊച്ചി: നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം വഴി സ്വർണ്ണം പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കണ്ണൂർ പിണറായി സ്വദേശിയാണ് എയർ കസ്റ്റംസ് അതികൃതരുടെ പിടിയിലായത്. കാൽ പാദത്തിൽ കെട്ടിവെച്ച ഒരു കിലോ സ്വർണ്ണമാണ് ഇയാളിൽ കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്. സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് ചെയ്തു വരികയാണ്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം കാൽ പാദത്തിൽ കെട്ടിവെച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 27 ലക്ഷത്തിലധികം വിലമതിക്കുന്ന സ്വർണ്ണമാണ് കണ്ടെടുത്തതെന്ന് എയർ കസ്റ്റംസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസവും 71.5 ലക്ഷം […]

അടിതെറ്റിയാൽ ആനയും വീഴും ; ഗതാഗതമന്ത്രിയുടെ ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട്‌ മൂന്നു സ്‌കൂട്ടറുകൾ ഇടിച്ചു തെറിപ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ ഔദ്യോഗിക വാഹനം മൂന്നു സ്‌കൂട്ടറുകൾ ഇടിച്ചിട്ടു. സംഭവത്തിൽ ആർക്കും പരിക്കില്ല. നടുവണ്ണൂർ – ഇരിങ്ങത്ത് റോഡിൽ ചാവട്ട് പള്ളിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട മന്ത്രിയുടെ വാഹനം നിർത്തിയിരുന്ന സ്‌കൂട്ടറുകളിൽ ഇടിക്കുകയായിരുന്നു. ചാവട്ട് പള്ളിയിലെ നബിദിന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയവരുടെതായിരുന്നു സ്‌കൂട്ടർ. മന്ത്രി മണിയൂരിലേക്കു പോകുമ്പോാഴായിരുന്നു അപകടമുണ്ടായത്. പോലീസ് വാഹനത്തിലാണ് മന്ത്രി യത്ര തുടർന്നത്. പോലീസെത്തി മന്ത്രിയുടെ കാർ സ്റ്റേഷനിലേക്ക് മാറ്റി.

അയോധ്യ വിധി ; കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ നീട്ടി

  കാസർഗോഡ്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പതിനാലാം തീയതി രാത്രി 12 മണി വരെയാണ് ജില്ലയിൽ നിരോധനാജ്ഞ. ജില്ലയിലെ ഒൻപത് പോലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കേരളാ പോലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പോലീസ് മേധാവിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, ചന്ദേര, ഹൊസ്ദുർഗ്, വിദ്യാനഗർ, മേൽപറമ്പ്്, ബേക്കൽ, നീലേശ്വരം എന്നീ ഒൻപത് പൊലീസ് സ്റ്റേഷൻ പരിധികളിലാണ് വീണ്ടും നിരോധനാജ്ഞ.ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് നടപടി. […]

മരടിലെ ഫ്‌ളാറ്റുകൾ ജനുവരി 11,12 തീയതികളിൽ പൊളിക്കും

  സ്വന്തം ലേഖകൻ കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ജനുവരി 11,12 തീയതികളിലായി പൊളിക്കും. കൊച്ചിയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഫ്ളാറ്റ് പൊളിക്കൽ ജനുവരിയിലേക്ക് നീട്ടിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. അതേസമയം, മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ എത്രത്തോളം സ്ഫോടക വസ്തുക്കൾ വേണമെന്ന കാര്യത്തിൽ വരുദിവസങ്ങളിൽ തീരുമാനമെടുക്കും. ആദ്യദിവസമായ ജനുവരി 11-ന് ആൽഫ സെറീൻ, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളായിരിക്കും നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിക്കുക. തൊട്ടടുത്തദിവസം ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ളാറ്റ് സമുച്ചയങ്ങളും സമാനരീതിയിൽ […]

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ

ഹൈദരാബാദ്: റെയിൽവെ സ്‌റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയടിച്ചു. അപകടത്തിൽ പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ. ഹൈദരാബാദ് കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഹുന്ദ്രി ഇന്റർസിറ്റി എക്‌സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സിഗ്നൽ പ്രശ്‌നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. രണ്ട് ട്രെയിനുകളും ട്രാക്കിലൂടെ പതിയെ സഞ്ചരിച്ചതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറികയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ […]

ഡാമുകളിൽ നിന്നും മണൽ വാരാൻ സർക്കാർ തീരുമാനം ; കോടികളുടെ അഴിമതിയ്ക്ക് കളമൊരുങ്ങുന്നു

  തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിനും അത് വില്പന നടത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് ഉൾപ്പെടെ സർക്കാർ അനുമതി നൽകി . ഇതോടെ കോടികളുടെ അഴിമതിയ്ക്ക് കളമൊരുങ്ങുന്നത്.  മണൽശേഖരം വിവിധ ഘട്ടങ്ങളായി അടുത്ത മാർച്ചിനു മുമ്പ് വില്ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമായി, രണ്ടു മാസത്തിനകം പത്തുലക്ഷം ഘനമീറ്റർ മണൽ വിപണയിലെത്തിക്കും. മണൽക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന വിവിധ നിർമ്മാണമേഖലയ്ക്ക് ഈ പദ്ധതികൊണ്ട് ആശ്വാസകരമാകും. കൂടാതെ മാർക്കറ്റിലെ മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും. സ്വകാര്യ സ്ഥാപനങ്ങൾക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികൾക്കും ഉൾപ്പെടെ […]