play-sharp-fill

ശബരിമല വിധി വരാനിരിക്കെ ബെഹ്‌റ ഉൾപ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ബെഹ്റ അവധിയെടുത്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദർവേസ് സാഹിബിനാണ് അധിക ചുമതല നൽകിയിരിക്കുന്നത്. ദുബായിൽ ഔദ്യോഗിക പരിപാടിക്കായാണ് ബെഹ്റ പോവുന്നത്. ഇന്റലിജൻസ് എഡിജിപി ടി കെ വിനോദ് കുമാർ ചൊവ്വാഴ്ച മുതൽ അടുത്ത തിങ്കളാഴ്ച വരെ അവധിയിലാണ്. സാൻഫ്രാൻസിസ്‌കോയിൽ അമേരിക്കൻ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയിൽ പങ്കെടുക്കാനാണ് ടി കെ വിനോദ് കുമാർ അവധിയിൽ പോവുന്നത്. […]

സുപ്രീം കോടതി വിധിയ്ക്ക് ശേഷം അയോധ്യയിൽ ഇന്ന് ആദ്യ കാർത്തിക പൂർണ്ണിമ ഉത്സവം ; സുരക്ഷയ്ക്കായി 2000 സുരക്ഷാ ജീവനക്കാരെ അധികം വിന്യസിപ്പിച്ചു

  സ്വന്തം ലേഖകൻ അയോധ്യ: കനത്ത സുരക്ഷയ്ക്കിടെ അയോധ്യയിൽ ഇന്ന് കാർത്തിക പൂർണ്ണിമ ഉത്സവം. ഉത്സവത്തോടനുബന്ധിച്ച് സരയൂ നദിയിലെ സ്‌നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളിൽ ഭക്തർ ദർശനം നടത്തും. പോയ വർഷം എട്ട് ലക്ഷം ഭക്തരാണ് കാർത്തിക പൂർണ്ണിമ ദിനത്തിൽ അയോധ്യയിലെത്തിയത് എന്നാണ് ജില്ല ഭരണകൂടത്തിന്റെ റിപ്പോർട്ട്. രാമജന്മഭൂമിയിൽ ക്ഷേത്രം പണിയാമെന്ന സുപ്രീംകോടതിയുടെ വിധിക്ക് ശേഷം നടക്കുന്ന ആദ്യ ഉത്സവമാണ് കാർത്തിക പൂർണ്ണിമ. അതിനാൽ തന്നെ ഇന്നലെ മുതലേ ഭക്തർ അയോധ്യയിലേക്ക് എത്തി തുടങ്ങിയിരുന്നു. അയോധ്യ വിധിയ്ക്ക് ശേഷം നിലവിലെ സുരക്ഷയ്ക്ക് പുറമെ […]

ജമ്മു കാശ്മീരിൽ നിർത്തി വച്ചിരുന്ന ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും

  സ്വന്തം ലേഖകൻ കാശ്മീർ: കശ്മീരിലെ നിർത്തിവെച്ച ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കും. ശ്രീനഗർ – ബരാമുള്ള റൂട്ടിലെ സർവീസുകളാവും ആദ്യം പുനരാരംഭിക്കുക. കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370 ാം അനുച്ഛേദം റദ്ദാക്കുന്നതിനു മുമ്പാണ് സംസ്ഥാനത്തെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. നോർത്തേൺ റെയിൽവെ ഡിവിഷണൽ മാനേജർ കഴിഞ്ഞ ദിവസം ബരാമുള്ളയിലേക്ക് ട്രെയിനിൽ യാത്രചെയ്ത് സുരക്ഷ വിലയിരുത്തിയിരുന്നു. വാർത്താ വിനിമയ സംവിധാനങ്ങൾ വിച്ഛേദിച്ച സർക്കാർ താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകരെയും കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. സ്ഥിതിഗതികൾ മെച്ചപ്പെട്ട സാഹചര്യത്തിൽ ട്രെയിൻ സർവീസ് […]

അതിരമ്പുഴയിലെ സറ്റേഷനറിക്കടയിൽ വൻ തീപിടുത്തം: പുലർച്ചെയുണ്ടായ തീ പിടുത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം; തീ നിയന്ത്രണ വിധേയമാക്കി; ചിത്രങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

സ്വന്തം ലേഖകൻ കോട്ടയം: അതിരമ്പുഴ ചന്തയക്കുള്ളിലെ സ്റ്റേഷനറിക്കടയിൽ വൻ തീപിടുത്തം. ലക്ഷങ്ങളുടെ നഷ്ടം. ചന്തയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന ദിനേശ് സ്റ്റോഴ്‌സിലാണ് ചൊവ്വാഴ്ച പുലർച്ചെ വൻ തീപിടുത്തം ഉണ്ടായത്. കടയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷ സേനയെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് കോട്ടയത്തു നിന്നും എത്തിയ അഗ്നിരക്ഷാ സേനാ യൂണിറ്റ് തീ നിയന്ത്രിക്കുകയായിരുന്നു. അതിരമ്പുഴ കദളിമറ്റം താന്നിക്കൽ വീട്ടിൽ ഗോപാലന്റെ ഉടമസ്ഥതയിലുള്ളതാണ് ദിനേശ് സ്റ്റോഴ്‌സ്. മിഠായിയും മറ്റു സ്‌റ്റേഷനറി സാധനങ്ങളുമാണ് ഇവിടെ നിന്നും ഹോൾസെയിലായി വിതരണം ചെയ്യുന്നത്. ഈ സ്ഥാപനത്തിൽ ലക്ഷങ്ങളുടെ […]

പൊലീസിനു പിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഏറ്റുമാനൂർ നഗരസഭയ്‌ക്കെതിരെ രംഗത്ത്: നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ വൈകിയതിൽ സെക്രട്ടറി മറുപടി നൽകണമെന്ന് നോട്ടീസ്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിൽ നവജാത ശശുവിന്റെ മരണത്തിനു ശേഷം 36 മണിക്കൂർ കഴിഞ്ഞിട്ടും മൃതദേഹം സംസ്‌കരിക്കാൻ വൈകിയ വിഷയത്തിൽ ഏറ്റുമാനൂർ നഗരസഭയ്ക്ക് കാരണം കാണിക്കൽ നോട്ടീസുമായി ചൈൽഡ് വെൽഫെയർ കമ്മിറ്റി. സംഭവത്തിൽ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.ഷീജാ അനിലാണ് നഗരസഭ സെക്രട്ടറിയ്ക്കു നോട്ടീസ് നൽകിയിരിക്കുന്നത്. നഗരസഭ സെക്രട്ടറി നവംബർ 18 ന് നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്നാണ് ഇപ്പോൾ കമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. തെള്ളകത്തെ മിറ്റേര എന്ന സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുയർന്നു കുട്ടി […]

വീണ്ടും പാപ്പാനായി മനോജ് എത്തും: ഒടുവിൽ ശിവൻ ശാന്തനായി; തേർഡ് ഐ ബിംഗ് ഇംപാക്ട്

സ്വന്തം ലേഖകൻ കോട്ടയം: വിരണ്ടോടി പാപ്പാന്റെ മരണത്തിനു അറിയാതെ കാരണക്കാരനായ കൊമ്പൻ തിരുനക്കര ശിവന് പാപ്പാനായി വീണ്ടും മനോജ് എത്തുന്നു. ആന ലോബിയുടെ ഇടപെടലിനെ തുടർന്ന് സ്ഥാനം തെറിച്ച മനോജിനെ വീണ്ടും പാപ്പാനായി നിയമിക്കാൻ ആനപ്രേമികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇപ്പോൾ ദേവസ്വം ബോർഡ് തീരുമാനി്ച്ചിരിക്കുന്നത്. നാലു മാസം മുൻപ് മനോജിനെ അകാരണമായി ചിറക്കടവിലേയ്ക്കു സ്ഥലം മാറ്റിയതും, ഇതിനു ശേഷം വന്ന മൂന്നു പാപ്പാൻമാർ അടക്കടി തെറിച്ചതും എല്ലാം തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ മനോജിനെ ചിറക്കടവിൽ നിന്നും […]

കാറിലിരുന്ന സ്ത്രീകൾക്കു നേരെ നഗ്നതാ പ്രദർശനം: ;ചോദിക്കാൻ ചെന്നവർക്ക് നേരെ അസഭ്യവും ഞാൻ എംഎൽഎയുടെ ആളാണെന്ന ഭീഷണിയും; ഡ്രൈവറെ രക്ഷിക്കാൻ ഒടുവിൽ

സ്വന്തം ലേഖകൻ കൊല്ലം: കാറിലിറുന്ന് മദ്യപിക്കുകയും, സ്ത്രീകളെയും വഴിയാത്രക്കാരെയും വിളിച്ച് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത എംഎൽഎയുടെ മുൻ ഡ്രൈവർ നാട്ടുകാരെ ഭീഷണിപ്പെടുത്തി. മദ്യലഹരിയിൽ നാട്ടുകാർക്കു നേരെ ഭീഷണി മുഴക്കിയ ഇയാളെ രക്ഷിക്കാൻ ഒടുവിൽ സാക്ഷാൽ എംഎൽഎ തന്നെ നേരിട്ടെത്തി. കാറിൽ ഇരുന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ നഗ്‌നതപ്രദശിപ്പിച്ച മുൻ എംഎൽഎയുടെ ഡ്രൈവറെയാണ് ഒടുവിൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുർന്ന് പൊലീസ് പിടികൂടി. ഡ്രൈവറെയും കാറും ഉൾപ്പെടെ പിടികൂടി നാട്ടുകാർ അഞ്ചൽ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.. മുൻ എംഎൽ എ പുനലൂർ മധുവിന്റ ഡ്രൈവരായ മണിയാർ […]

അരിയ്ക്കുള്ളിൽ വിതറിയത് കൊടും വിഷം തന്നെ: ഏറ്റുമാനൂർ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിൽ നിന്നും കണ്ടെത്തിയത് 13 പാക്കറ്റ് കീടനാശിനി; ആളെ കൊല്ലാൻ അരിയുമായി കൊള്ളക്കമ്പനികൾ രംഗത്ത്

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂരിലെ സ്വകാര്യ സ്ഥാപനം അരിയ്ക്കുള്ളിൽ വിതറിയത് കൊടും വിഷമെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. അരിച്ചാക്ക് ചുമക്കുന്നതിനിടെ തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ട ഏറ്റുമാനൂരിലെ കൊച്ചുപുരയ്ക്കൽ ട്രേഡേഴ്‌സിന്റെ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അരിച്ചാക്കിനു മുകളിൽ വിതറാൻ സൂക്ഷിച്ചിരുന്ന 13 പാക്കറ്റ് കീടനാശിനികളാണ് ഇവിടെ നിന്നും പരിശോധന നടത്തിയ ഉദ്യോഗസ്ഥ സംഘം കണ്ടെത്തിയത്. അലുമിനിയം ഫോസ്‌ഫേഡ് അരിയ്ക്കുള്ളിൽ വിതറിയതായി കണ്ടെത്തിയതിനെ തുടർന്ന് ഏറ്റുമാനൂർ നഗരസഭയും, ഭക്ഷ്യസുരക്ഷാ വിഭാഗവും ചേർന്നാണ് ഈ സ്ഥാപനം അടച്ചു പൂട്ടിച്ചത്. ഇതിനു പിന്നാലെ ഡിവൈഎഫ്‌ഐ […]

പ്രസവത്തിന് ലേബർ റൂമിൽ കയറണമെങ്കിൽ കൊടുക്കണം കൈക്കൂലി: കാശില്ലാതെ ഒന്നും നടക്കില്ലന്ന് വനിതാ ഗൈനക്കോളജിസ്റ്റ്: ഒടുവിൽ കേസും ജയിലും

തിരുവനന്തപുരം:   പ്രസവശസ്ത്രക്രിയ നടത്താൻ ലേബർ റൂമിൽ കയറണമെങ്കിൽ  കൈക്കൂലി തരണമെന്ന് ആവശ്യപ്പെട്ടു, കാശില്ലാതെ ഒന്നും നടക്കില്ലെന്നും പറഞ്ഞ് കൈക്കൂലി  വാങ്ങിയ വനിതാ ഗൈനക്കോളജിസ്റ്റിനെ വിജിലൻസ് പിടികൂടി. കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റിന്  മൂന്ന് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും. കടയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മുന്‍ ഗൈനക്കോളജിസ്റ്റ് റിനു അനസ് റാവുത്തര്‍ക്കാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ശിക്ഷ വിധിച്ചത്. പ്രസവശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതിനിടെ റിനു അനസിനെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന്  ഈ കേസിന്റെ വിചാരണയ്‌ക്കൊടുവിലാണ് കോടതി ഡോ.റിനു കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതും ശിക്ഷവിധിച്ചതും. വിജിലന്‍സിന് വേണ്ടി […]