വ്യാജ അഭിഭാഷ സെസി സേവ്യറിനായി തമിഴ്‌നാട്ടില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്; വിവരം ലഭിക്കുന്നവർ ആലപ്പുഴ നോര്‍ത്ത് പൊലീസിനെയോ, ആലപ്പുഴ ഡിവൈഎസ്പിയെയോ, ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കണം
സ്വന്തം ലേഖിക
ആലപ്പുഴ: വ്യാജരേഖയുണ്ടാക്കി ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ച് ജുഡീഷ്യറിയെ രണ്ട് വര്‍ഷത്തോളം കബളിപ്പിച്ച വ്യാജ അഭിഭാഷ സെസി സേവ്യറിനായി തമിഴ്‌നാട്ടില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.
ചെന്നൈയില്‍ നിന്നുള്ള പത്രങ്ങളില്‍ കഴിഞ്ഞ ദിവസം നോട്ടിസ് പ്രസിദ്ധീകരിച്ചു. സെസിയെപ്പറ്റി വിവരം ലഭിച്ചാല്‍ ആലപ്പുഴ നോര്‍ത്ത് പൊലീസിനെയോ ആലപ്പുഴ ഡിവൈഎസ്പിയെയോ ജില്ലാ പൊലീസ് മേധാവിയെയോ അറിയിക്കണമെന്നാണ് നോട്ടിസില്‍ പറയുന്നത്. സെസിയുടെ ചിത്രവും, പോലീസിനെ ബന്ധപ്പെടാനുള്ള നമ്പറും നല്‍കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും സെസി പൊലീസിനു മുന്നില്‍ ഹാജരായിട്ടില്ല.
നേരത്തേ, ആലപ്പുഴ കോടതിയില്‍ എത്തിയെങ്കിലും ജാമ്യം ലഭിക്കാത്ത കുറ്റം ചുമത്തിയെന്നറിഞ്ഞ് സ്ഥലം വിടുകയായിരുന്നു. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.ആലപ്പുഴ നോര്‍ത്ത് പൊലീസ് സെസിക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
മതിയായ യോഗ്യത ഉണ്ടെന്ന് വിശ്വസിപ്പിച്ച് ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി പ്രവര്‍ത്തിച്ച കേസിലാണ് സെസിക്കെതിരെ നടപടി. ആലപ്പുഴ ബാര്‍ അസോസിയേഷന്റെ പരാതിയിലാണ് നോര്‍ത്ത് പൊലീസ് സെസിക്കെതിരെ കേസെടുത്തത്.
ബാര്‍ കൗണ്‍സിലില്‍ അഭിഭാഷകയായി എന്‍റോള്‍ ചെയ്തെന്ന വ്യാജരേഖയുണ്ടാക്കിയാണ് സെസി അസോസിയേഷന്‍ അംഗമായതെന്നും അഭിഭാഷക കമ്മിഷനായതെന്നും പരാതിയില്‍ പറയുന്നു. അതേ സമയം തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നാണ് ജാമ്യാപേക്ഷയില്‍ സെസി പറഞ്ഞിരുന്നത്.
മനപ്പൂര്‍വ്വം ആള്‍മാറാട്ടം നടത്തിയിട്ടില്ലെന്നും സുഹൃത്തുക്കള്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും സെസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലുണ്ടായിരുന്നു.