play-sharp-fill

പമ്പയിലേക്ക് വാഹനങ്ങൾ കടത്തി വിട്ടില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കും ; ഹൈക്കോടതി

  സ്വന്തം ലേഖകൻ കൊച്ചി: പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയെ വിളിച്ച് വരുത്തുമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിലയ്ക്കലിൽ ഭക്തരുടെ വാഹനങ്ങൾ തടയുന്നുവെന്ന പരാതിയിൽ പൊലീസിനെ ഹൈക്കോടതി വിമർശിച്ചു. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ചെറു സ്വകാര്യ വാഹനങ്ങൾ കടത്തി വിടാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചെറു വാഹനങ്ങൾ കടത്തി വിടുന്നതിൽ എതിർപ്പില്ലെന്ന് സർക്കാരും കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട ഇതര റിപ്പോർട്ടുകൾ പരിഗണിവേയാണ് ഈ ഉത്തരവ് പാലിക്കുന്നില്ലെന്ന പരാതി […]

താനുൾപ്പെട്ട 2015ലെ ഭാരം എക്കാലവും ചുമക്കാനാവില്ല ; മറുപടിയുമായി സ്പീക്കർ പി. രാമകൃഷ്ണൻ

  സ്വന്തം ലേഖകൻ തിരുവനന്തപുരം : താനുൾപ്പെട്ട 2015ലെ സംഭവത്തിന്റെ പാപഭാരം എക്കാലവും ചുമക്കാനാവില്ലെന്ന് ഷാഫി പറമ്പിലിന്റെ ആരോപണത്തിന് മറുപടിയുമായി സ്പീക്കർ പി. രാമകൃഷ്ണൻ. പ്രതിപക്ഷനേതാവിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. സ്വന്തം ലജ്ജയുടെ പരിധി സഭാംഗങ്ങൾ സ്വയം തീരുമാനിക്കണം. സമ്മർദത്തിലാക്കാനുള്ള ശ്രമത്തിന് വഴങ്ങില്ലെന്നും സ്പീക്കർ പറഞ്ഞു. അതേസമയം, സ്പീക്കറുടെ ഡയസിൽകയറി പ്രതിഷേധിച്ച ് പ്രതിപക്ഷത്തെ നാല് എം.എൽഎമാരായ റോജി എം.ജോൺ, ഐ.സി.ബാലകൃഷ്ണൻ, എൽദോസ് കുന്നപ്പള്ളി, അൻവർ സാദത്ത് എന്നിവർക്ക് ശാസനയും താക്കീതും നൽകി. എന്നാൽ, ബിജെപി എം.എൽ.എ ഒ. രാജാഗോപാലിനോട് മാത്രം […]

ക്ലാസ്സ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  സ്വന്തം ലേഖകൻ സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതോടൊപ്പം കുട്ടിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചതിലും കുട്ടിയ്ക്ക് ആന്റിവെനം നല്കാത്തതിലും ജില്ലാ ഡെപ്യൂട്ടി ഡിഎംഒയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ പരാതി ഉന്നയിച്ച അധ്യാപകനായ ഷിജിലിനെ വയനാട് ഡിഡിഇ ഇബ്രാഹിം തോണിക്കര സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉത്തരവിട്ടു. സ്‌കൂളുകളിൽ ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ […]

പതിനൊന്ന്‌ കിലോ കഞ്ചാവുമായി യുവതിയും സുഹൃത്തും പിടിയിൽ

  സ്വന്തം ലേഖകൻ കൊച്ചി: അഞ്ചര ലക്ഷം രൂപ വില വരുന്ന പതിനൊന്നു കിലോഗ്രാം കഞ്ചാവുമായി യുവതിയേയും സുഹൃത്തിനെയും ആർപിഎഫിന്റെ ആന്റി നർകോട്ടിക് സ്‌ക്വാഡ് പിടികൂടി. മലപ്പുറം നിലമ്പൂർ സ്വദേശി എ.എം. തോമസ് (24), കൊല്ലം കോട്ടാരക്കര സ്വദേശി ശ്രീതു പി. ഷാജി(24) എന്നിവരാണ് പിടിയിലായത്. ഇവരെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പിടികൂടിയത്. രണ്ടു ബാഗുകളിലാക്കി കോയമ്പത്തൂരിൽ നിന്ന് എത്തിച്ചതായിരുന്നു കഞ്ചാവ്. തോമസ് ബിടെക് ബിരുദധാരിയും ശ്രീതു ബിരുദധാരിയുമാണെന്നു കരുതുന്നതായി അധികൃതർ പറഞ്ഞു. നഗരത്തിലെ ഷോപ്പിംഗ് മാളിൽ […]

യുവാവിനെ തട്ടിക്കൊണ്ട് പോയി നാലുലക്ഷം രൂപ കവർന്ന സംഘത്തിലെ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയടക്കം രണ്ട് പേർ പിടിയിൽ

  സ്വന്തം ലേഖകൻ പെരിന്തൽമണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഭീഷണിപ്പെടുത്തി നാലുക്ഷം രൂപ കവർന്ന സംഘത്തിലെ എഞ്ചിനീയറിങ് വിദ്യാർഥിയടക്കം രണ്ടുപേർ പിടിയിൽ. മേലാറ്റൂർ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശിയും കോതമംഗലത്ത് എൻജിനീയറിങ് വിദ്യാർഥികൂടിയായ തോരക്കാട്ടിൽ മുഹമ്മദ് ഹാനിഷ് (26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28) എന്നിവരെയാണ് അന്വേഷണ സംഘം പെരിന്തൽമണ്ണയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം നാലിന് വൈകുന്നേരം നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂരിൽവച്ച് ബൈക്കിൽ വന്ന പാണ്ടിക്കാട് വളരാട് സ്വദേശിയെ കാറിലും രണ്ട് ബൈക്കുകളിലുമായി വന്ന പത്തോളം […]

സ്‌കൂൾ വിദ്യാർത്ഥിനിയെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; സ്വകാര്യ ബസ് ജീവനക്കാർക്ക് എട്ടിന്റെ പണികൊടുത്ത്‌ മോട്ടോർ വാഹന വകുപ്പ്

  സ്വന്തം ലേഖകൻ കൊച്ചി : വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ബസ് ജീവനക്കാർക്ക് ശിക്ഷ വിധിച്ച് മോട്ടോർ വാഹനവകുപ്പ്. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തും കണ്ടക്ടറെ ആശുപത്രി സേവനത്തിനായി അയക്കുകയും ചെയ്താണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം തൃക്കാക്കര ജഡ്ജിമുക്കിലായിരുന്നു സംഭവം. പ്ലസ്ടു വിദ്യാർഥിനിയെ ബസിൽനിന്ന് തള്ളിയിടുകയായിരുന്നു. അപകടത്തിൽ വിദ്യാർത്ഥിനിക്ക് നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ബസ് ജീവനക്കാർക്ക് ശിക്ഷ. ഡ്രൈവർ അൽത്താഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കണ്ടക്ടർ സക്കീർഹുസൈനോട് […]

വാടക ഗർഭധാരണത്തിനായി അടുത്ത ബന്ധുക്കളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ ; അനധികൃത ഗർഭധാരണത്തിന് പൂട്ടിട്ട് ലോക്‌സഭ ബിൽ പാസാക്കി

സ്വന്തം ലേഖിക ന്യൂഡൽഹി: ഇനി വാടക ഗർഭധാരണത്തിനായി അടുത്ത് ബന്ധുക്കളെ മാത്രമേ പാടുള്ളൂ. വാടക ഗർഭധാരണത്തിന് പൂട്ടിട്ട് ലോക്‌സഭ ബിൽ പാസാക്കി. ഇതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഇനി വാടക ഗർഭധാരണത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്. വൻതുകകൾ കൈപ്പറ്റിയുള്ള വാടകഗർഭധാരണം പൂർണ്ണമായും നിരോധിക്കുന്ന സറോഗസി റെഗുലേഷൻ ബിൽ 2016 ആണ് ാേലക്‌സഭ പാസാക്കിയിരിക്കുന്നത്. ബില്ലിലെ പുതിയ വ്യവസ്ഥകളിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാടക ഗർഭധാരണത്തിന് നിയന്ത്രണങ്ങളോ നിയമങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ കടുത്ത ചൂഷണമമുള്ള ബിസിനസ്സ് മേഖലയായി ഇത് മാറിയിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നടക്കം വാടക ഗർഭപാത്രം തേടി ആളുകൾ […]

ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്കിടയില്‍ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ കറൻസി നോട്ടുകളുടെ പെരുമഴ ; വർഷിച്ചത് 2000,500,100 രൂപ നോട്ടുകൾ

  സ്വന്തം ലേഖിക കൊൽക്കത്ത: കൊൽക്കത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തിൽ നിന്നും നോട്ടുകളുടെ പെരുമഴ. കൊൽക്കത്തയിലെ ബെന്റിക്ക് സ്രീറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. ആദായനികുതി വകുപ്പുദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയാണ് വ്യാപാരസ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് നോട്ടുകൾ താഴേക്ക് പറന്നു വീണത്. 2000, 500,100 100 നോട്ടുകളുടെ കെട്ടുകൾ ജനാല വഴി താഴേക്ക് പതിക്കുകയായിരുന്നു. ആറാം നിലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ നിന്നാണ് നോട്ടുകൾ താഴേക്കുവീണത്. കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ നടത്തി വരുന്ന സ്ഥാപനത്തിൽ ഇതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി റവന്യൂ ഇന്റലിജൻസ് വൃത്തങ്ങൾ അറിയിച്ചു. എന്നിരുന്നാലും, […]

അറസ്റ്റ് ചെയ്യാനെത്തിയ എസ്‌ഐയെ കുത്തിയ പോക്‌സോ കേസ് പ്രതി അറസ്റ്റിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: പോക്‌സോ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ ഫോർട്ട് എസ്.ഐ.യെ കുത്തിയ സംഭവത്തിൽ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. കരിമഠം കോളനി ടി.സി.39/1832ൽ ഷാനവാസ് തങ്ങൾ കുഞ്ഞ് (23) ആണ് പിടിയിലായത്. എസ്.ഐ. വിമൽ രണ്ടിനു രാത്രി പ്രതിയെ അറസ്റ്റു ചെയ്യാൻ കരിമഠം കോളനിയിലെത്തിയപ്പോൾ ഇയാളും സുഹൃത്തുക്കളും ചേർന്ന് തടയുകയായിരുന്നു. ഇതിനിടെ ഷാനവാസ് ബിയർ കുപ്പി പൊട്ടിച്ച് എസ്.ഐ.യുടെ കൈയിൽ കുത്തുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. എന്നാൽ ഇയാൾ തിരുവനന്തപുരത്ത് എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് മെഡിക്കൽ കോളേജിന് സമീപത്തുള്ള […]

പാമ്പുകടിയേറ്റ വിദ്യാർത്ഥിനിയുടെ മരണം ; ചികിത്സ വൈകിയത് അദ്ധ്യാപകരുടെ വീഴ്ചയെന്ന് വിദ്യാർത്ഥികൾ

  സ്വന്തം ലേഖിക സുൽത്താൻ ബത്തേരി: വയനാട്ടിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കലക്ടർ ഉത്തരവിട്ടു. സംഭവത്തിൽ റിപ്പോർട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. പുത്തൻകുന്ന് ചിറ്റൂരിലെ അഭിഭാഷക ദമ്പതികളായ അബ്ദുൽ അസീസ്-സജ്ന ദമ്പതികളുടെ മകൾ ഷഹല ഷെറിൻ (10) ആണ് ബുധനാഴ്ച പാമ്പകടിയേറ്റു മരിച്ചത്. സ്‌കൂൾ അധികൃതർക്കെതിരെ പരാതിയുമായി മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളിലെ മോശം സാഹചര്യങ്ങൾക്കെതിരെ വിദ്യാർഥികളും ആരോപണം ഉന്നയിച്ചിട്ടുണ്ട്. കുട്ടിയുടെ കാലിലുണ്ടായ മുറിവിൽ നിന്ന് ചോരയൊലിച്ചിട്ടും ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ തയാറായില്ലെന്ന് […]