മരട് ഫ്‌ളാറ്റ് ; ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ ലളിതമാക്കി

  സ്വന്തം ലേഖിക കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പൊളിക്കുന്ന മരടിലെ ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കി. നഷ്ടപരിഹാരത്തിന് അപേക്ഷ നൽകുന്നതോടൊപ്പം സത്യവാങ്മൂലം നൽകണമെന്ന നിബന്ധന സമതി തൽക്കാലം ഒഴിവാക്കി. ഫ്‌ളാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ സമിതിയുടെ യോഗത്തിലായിരുന്നു തീരുമാനം. യഥാർത്ഥ വില വ്യക്തമാക്കി ഫ്‌ളാറ്റുടമകൾ സമർപ്പിച്ച 19 പ്രമാണങ്ങൾ അടങ്ങുന്ന റിപ്പോർട്ട് നഗരസഭ സെക്രട്ടറി സമിതിയ്ക്ക് മുൻപാകെ ഹാജരാക്കി. നാല് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്കും സമിതി ഇന്ന് നോട്ടീസ് നൽകി. ഈ മാസം 17 […]

വരന്റെ വീട്ടിലെത്തു മുൻപ് വധുവിന്റെ ഫോണിലേക്ക് വന്ന മെസ്സേജിനെ തുടർന്ന് കശപിശ ; വരന്റെ വീട്ടിൽ കയറാതെ വധു തിരിച്ച് പോയി

സ്വന്തം ലേഖിക തളിപ്പറമ്പ്: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ വധുവിന്റെ ഫോണിലേക്ക് വന്ന ഒരു സന്ദേശവുമായി ബന്ധപ്പെട്ട് വരനും വധുവും തമ്മിൽ കശപിശ. തുടർന്ന് വീട്ടിൽ കയറാതെ നവവധു തിരിച്ചുപോയി. വരന്റെ വീട്ടുപടിക്കൽ വരെ എത്തിയ വധുവാണ് വീട്ടിൽ കയറാതെ തിരിച്ച് പോയത്. തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടാണ് സംഭവം. പ്രവാസിയായ വരൻ വിവാഹിതനാവാനാണ് നാട്ടിലെത്തിയത്. പയ്യന്നൂർ സ്വദേശിയായ വധു വിവാഹിതയായി വരനോടൊപ്പം കാഞ്ഞിരങ്ങാട്ടെ വീട്ടിലെത്തിയപ്പോഴാണ് വീട്ടിലേക്ക് കയറില്ലെന്ന് വാശി പിടിച്ചത്. ബന്ധുക്കളും നാട്ടുകാരും എത്ര ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്തതോടെ സംഭവം പൊലീസ് സ്റ്റേഷനിലെത്തി. എസ്.ഐ […]

മകനെ കാണാൻ അനുവദിച്ചില്ല ; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

  സ്വന്തം ലേഖിക കൊൽക്കത്ത: പിറന്നാൾ ദിവസം മകനെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊൽക്കത്തയിലെ സൗത്ത് 24 പർഗനാസിലാണ് സംഭവം. ഷിബു കർമാക്കരാണ് മകന്റെ പിറന്നാൾ ദിവസം ഭാര്യവീട്ടിലെത്തി ഭാര്യ മധുമിതയെ കുത്തിക്കൊന്നത് . 17 വർഷം മുമ്പാണ് മധുമിതയെ ഷിബു വിവാഹം കഴിച്ചത് . എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും ബന്ധം പിരിഞ്ഞ് താമസിക്കുകയാണ് . മധുമിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുളള തർക്കങ്ങളാണ് ഇരുവരും തമ്മിൽ വേർപെടുത്താനുള്ള കാരണം . മധുമിതയും മകൻ ഇമാനും മധുമിതയുടെ അമ്മയ്ക്കും അച്ഛനുമൊപ്പമാണ് […]

കാശ്മീരിൽ പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവ്വീസുകൾ പുനഃസ്ഥാപിച്ചു, എന്നാൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല

  സ്വന്തം ലേഖിക ശ്രീനഗർ: കശ്മീരിൽ 72 ദിവസത്തിന് ശേഷം പോസ്റ്റ്‌പെയ്ഡ് മൊബൈൽ സർവീസുകൾ പുന:സ്ഥാപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ തുടർന്ന് കശ്മീരിൽ ഉണ്ടായ സംഘർഷ സാധ്യത കണക്കിലെടുത്താണ് സർക്കാർ ഇവിടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരുന്നു. പിന്നീട് ഇത് ഘട്ടം ഘട്ടമായി കാശ്മീരിന്റെ പലയിടത്തും പിൻവലിക്കുകയായിരുന്നു. അതേസമയം ഇന്റർനെറ്റ് സേവനങ്ങൾ പുന:സ്ഥാപിക്കപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയ വഴി ഇന്ത്യാ വിരുദ്ധ കാര്യങ്ങൾ പ്രചരിക്കുന്നതും, സംഘർഷങ്ങൾക്ക് ആഹ്വാനം ചെയ്യുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ സർക്കാർ റദ്ദാക്കിയത്. ഇന്ന് ഉച്ചയോടെ 40 ലക്ഷം […]

രാജു നാരായണസ്വാമിയ്ക്ക് നിർബന്ധിത വിരമിക്കൽ നൽകേണ്ടതില്ല ; മുഖ്യമന്ത്രി

  സ്വന്തം ലേഖിക തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത വിരമിക്കൽ നൽകണമെന്ന ചീഫ് സെക്രട്ടറിതല ശുപാർശ നടപ്പക്കേണ്ടെന്നു മുഖ്യമന്ത്രി. ഇക്കാര്യം രേഖപ്പെടുത്തി ഫയൽ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇതോടെ രാജു നാരായണ സ്വാമിക്ക് കേരള കേഡറിൽ തുടരാനാകും. നാളികേര വികസന ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നു മാറ്റിയതിനെതിരെ സ്വാമി കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീർപ്പായാൽ രാജു നാരായണസ്വാമിക്ക് കേരള കേഡറിൽ മടങ്ങിയെത്താം.

‘എന്നെ കൊല്ലല്ലേ കൊല്ലല്ലേ ‘ എന്നു പെറ്റമ്മ നിലവിളിച്ചിട്ടും മകൻ ചെവികൊണ്ടില്ല….

സ്വന്തം ലേഖിക കൊല്ലം: എന്നെ കൊല്ലല്ലേ കൊല്ലല്ലേ..എന്നു പറഞ്ഞു സാവിത്രി അമ്മ ആർത്തുനിലവിളിച്ചിട്ടും മനസലിവ് തോന്നാതെ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു മകൻ. സെപ്തംബർ 3ന് വൈകിട്ട് നാല് മണിയോടെ സാവിത്രി അമ്മയുടെ നിലവിളി കേട്ടതായി അയൽവാസി ജലജ പറഞ്ഞു. സുനിൽകുമാർ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ ആരും അങ്ങോട്ട് പോയില്ല. അന്ന് രാത്രി ശക്തമായ മഴയായിരുന്നു. അതുകൊണ്ടുതന്നെ കുഴിയെടുക്കുന്ന ശബ്ദം ആരും കേട്ടില്ല. നേരത്തെ വീട്ടുവഴിക്കിൽ ഇടപെടാൻ ശ്രമിച്ച അയൽവാസികളെ സുനിൽകുമാർ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷം പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അയൽവാസികൾ മറ്റ് മക്കളെ വിളിച്ചറിയിക്കുകയാണ് പതിവ്. […]

എസ്. എഫ്. ഐ മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ് വിവാഹിതനാകുന്നു

  സ്വന്തം ലേഖിക കോട്ടയം : •മുൻ എസ്.എഫ്.ഐ നേതാവും സി.പി.എം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ചെങ്ങളം സ്രാമ്പിക്കൽ സ്വദേശി ഗീതു തോമസ് ആണ് വധു. ഒക്ടോബർ 19 ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റർ സെന്ററിൽ വച്ചാണ് വിവാഹം. ജെയ്ക്കിന്റെ വിവാഹ ചടങ്ങിലേക്ക് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമും സിപിഐഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനും സഖാക്കളെ ക്ഷണിച്ചു. ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു. എസ്.എഫ്.ഐ […]

വീണ്ടും നോട്ട് നിരോധനം ; രാജ്യത്ത് രണ്ടായിരത്തിന്റെ നോട്ടുകൾ ഇനിയില്ല. അച്ചടി അവസാനിപ്പിച്ച് റിസർവ്വ് ബാങ്ക്

  സ്വന്തം ലേഖിക ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കാനൊരുങ്ങി റിസർവ് ബാങ്ക്. 2000 നോട്ടുകളുടെ അച്ചടി റിസർവ് ബാങ്ക് അവസാനിപ്പിച്ചിട്ടുണ്ട്. വിവരാവകാശ മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം വയ്കതമാക്കിയത്. രാജ്യത്തെ കളളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി സ്വീകരിക്കുന്നത്. ഈ തീരുമാനത്തിന്റെ തുടർച്ചയായി 2000 രൂപയുടെ നോട്ടുകൾ പ്രചാരണത്തിൽ നിന്നും പിൻവലച്ചേക്കുമെന്നും റപ്പോർട്ടുകളുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ കറൻസി പ്രിന്റ് അച്ചടിക്കുന്ന ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് രാജ്യത്ത് ഒറ്റ 2000 നോട്ട് […]

ആനക്കൊമ്പ് കേസ് ; പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് മോഹൻലാൽ ഹൈക്കോടതിയിൽ

  സ്വന്തം ലേഖിക കൊച്ചി : ആനക്കൊമ്പ്് കേസിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ നടൻ മോഹൻലാലിന്റെ സത്യവാങ്മൂലം. ആനക്കൊമ്ബ് കൈവശം സൂക്ഷിക്കുവാൻ അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുള്ളതിനാൽ ആനകൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ഈ ഒരു സംഭവത്തിലൂടെ പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്നും മോഹൻലാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ആനക്കൊമ്പ് കേസിൽ കഴിഞ്ഞമാസമാണ് മോഹൻലാൽ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി വനം വകുപ്പ് പെരുമ്പാവൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ആനക്കൊമ്പ് കൈവശം […]

കോവളത്തു നിന്ന് കാസർഗോഡിന്‌ കപ്പൽ സർവീസും വാട്ടർ ടാക്‌സിയും ; ടൂറിസം മേഖലയിൽ വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി കേരളം

സ്വന്തം ലേഖിക തിരുവനന്തപുരം:എട്ടു മാസം കൂടി കഴിയുമ്പോൾ തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് ക്രൂസ് കപ്പലിലും വാട്ടർ ടാക്‌സിയിലും യാത്ര ചെയ്യാം.ടൂറിസം മേഖലയിൽ വൻ മാറ്റത്തിനൊരുങ്ങുകയാണ് കേരളം. കോവളം മുതൽ കാസർകോട് വരെയുള്ള ദേശീയ ജലപാത അടുത്ത മേയിൽ പൂർത്തിയാകും. പിറ്റേ മാസം തന്നെ ഈ റൂട്ടിൽ ജലഗതാഗതം ആരംഭിക്കാനാണ് ജലഗതാഗത വകുപ്പിന്റെ പദ്ധതി. ആദ്യം തിരുവനന്തപുരത്തു നിന്ന് കൊച്ചിവരെയായിരിക്കും സർവീസ്. തുടർന്ന് ടി.എസ് കനാലിലൂടെയുള്ള യാത്ര കോവളം മുതൽ കാസർകോട് വരെയാക്കും. മിനി ക്രൂസ്, വാട്ടർ ടാക്‌സി, വേഗ 120 ബോട്ട് എന്നിവയാണ് ദേശീയ […]